പടക്കം പൊട്ടിച്ചത് പ്രകോപിപ്പിച്ചു: ആലപ്പുഴയിൽ സിപിഎം – ബിജെപി സംഘർഷം; സിപിഎം നേതാവിന്റെ തലയ്ക്ക് ഗുരുതര പരുക്ക്
/uploads/allimg/2025/12/7193769362481267002.jpgആലപ്പുഴ∙ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം - ബിജെപി സംഘർഷം. ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 9 തുന്നിക്കെട്ടുകളാണ് രാംജിത്തിനുള്ളത്.
[*] Also Read രാഷ്ട്രീയപ്പോരിന് ‘തെറി’ തെളിഞ്ഞു: അതിരുവിട്ട വാക്കുകളിലൂടെ...
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമാണ് സംഘർഷം നടന്നത്. പത്താം വാർഡിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥിയുടെ വീട്ടിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘർഷം. പത്താം വാർഡിൽ നിന്നു ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്. അതേസമയം, സിപിഎം സ്ഥാനാർഥിയും സമീപത്തെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ ചെന്നപ്പോൾ സിപിഎം നേതാക്കൾ എത്തുകയും പിന്നീട് സംഘർഷത്തിലേക്ക് പോവുകയുമായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. English Summary:
Political violence: Alappuzha clash reports a CPM-BJP conflict where a CPM leader was seriously injured. The clash erupted following a BJP victory celebration with firecrackers, leading to violence and injuries. The injured CPM leader is in the hospital.
Pages:
[1]