പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തി; കിടപ്പു മുറിയിൽ തൂങ്ങി മരിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി
/uploads/allimg/2025/12/8308454089559804223.jpgകാസർകോട്∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകനാണ്. തിങ്കൾ ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം. മാതാവ് അനിത, മുള്ളേരിയ സ്കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
[*] Also Read മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ഞായറാഴ്ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിൽ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് പ്രജ്വൽ സ്കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ പ്രജ്വലിനെ അനുവദിച്ചിരുന്നുവെന്ന് അധ്യാപകർ പൊലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷാണ് തൂങ്ങിയത്. എന്നാൽ പ്രജ്വലിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി രക്ഷിതാക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
9th standard student was found dead in Kasargod after returning home from school. The incident is under investigation, and the family and school are unaware of any issues the student was facing.
Pages:
[1]