സ്കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്റ്റിൽ
/uploads/allimg/2025/12/1194454078306737000.jpgബെംഗളൂരു ∙ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സാൻവിച്ച് ഔട്‌ലെറ്റിൽ ജോലി ചെയ്യുന്ന ടി. വിനോദാണ് (27) അറസ്റ്റിലായത്. വൈകുന്നേരങ്ങളിൽ തനിച്ച് നടക്കുകയോ സ്കൂട്ടറിൽ പോവുകയോ ചെയ്യുന്ന സ്ത്രീകളെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. തുടർന്ന് സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു പതിവ്.
[*] Also Read 16 ദിവസമായി ജയിലിലെന്ന് രാഹുൽ ഈശ്വർ; സഹകരിച്ചില്ലെന്നു പ്രോസിക്യൂഷന്‍: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം
കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് അറസ്റ്റിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ സ്കൂട്ടർ വേഗം കുറച്ചപ്പോൾ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. English Summary:
Bangalore sexual harassment arrest: Bangalore sexual harassment arrest has been made after a man was caught sexually assaulting women. The accused, T. Vinod, has been arrested for harassing women on scooters in Bangalore.
Pages:
[1]