തൊഴിലുറപ്പ് പദ്ധതി: ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം
/uploads/allimg/2025/12/4196005001276385273.jpgന്യൂഡൽഹി ∙ വേതനം മുഴുവൻ കേന്ദ്രം നൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള ബിൽ ഉടൻ ലോക്സഭയിൽ അവതരിപ്പിക്കും. ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി– ജി റാം ജി) എന്ന തലക്കെട്ടോടെ തയാറാക്കിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരും.
[*] Also Read തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റാൻ കേന്ദ്രം; 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും, കൂലി ഉയർത്തുമെന്നും റിപ്പോർട്ട്
എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തിൽ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാൽ സംസ്ഥാനം വഹിക്കേണ്ടി വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് ആശങ്ക നൽകുന്നതാണ്. പദ്ധതി മേൽനോട്ടത്തിൽ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്.
അതേസമയം ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടിയിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആർഎസ്എസ്–ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നില്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞത്. വിദേശ മണ്ണിൽപോയി, ഗാന്ധിജിക്കു പൂക്കൾ സമർപ്പിക്കുന്ന മോദിയെ പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിലാണ്. വിഷയത്തിൽ പാർലമെന്റിൽ ശക്തമായി പ്രതികരിക്കുമെന്നും ഖർഗെ പറഞ്ഞു. ഇടതു എംപിമാരുടെ നേതൃത്വത്തിലുംം രാവിലെ പാർലമെന്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
MGNREGA Bill Introduced in Lok Sabha Amidst Protest: New Rural Employment Bill proposes replacing the MGNREGA scheme with \“VB-GRAM Ji\“, removing Mahatma Gandhi\“s name and requiring states to bear 40% of wages. This move has triggered significant protests from opposition parties, who allege it is a conspiracy to dismantle the landmark scheme.
Pages:
[1]