‘കൊടുങ്കാറ്റിൽ തലയും കുത്തി വീണ് സ്റ്റാച്യു ഓഫ് ലിബർട്ടി’; ന്യൂയോർക്കിലെ ‘ഒറിജിനൽ’ അല്ല, ഇത് ബ്രസീലിലെ ‘ഡൂപ്ലിക്കേറ്റ്’ – വിഡിയോ
/uploads/allimg/2025/12/2209627955582201348.jpgബ്രസീലിയ∙ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടി മറിഞ്ഞുവീണു. ന്യൂയോർക്കിലെ ഒറിജിനൽ പ്രതിമ അല്ല, മറിച്ച് ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന ഇതിന്റെ പതിപ്പാണ് ശക്തമായ കാറ്റിൽ തലയും കുത്തി താഴെ വീണത്. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
[*] Also Read നിമിഷനേരത്തിൽ ടൺ കണക്കിന് പാറകൾ താഴേക്ക്; മണ്ണിടിയുന്നത് ചൈനയുടെ ഭീമൻ അണക്കെട്ടിന് സമീപം, ആശങ്ക
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏകദേശം 40 മീറ്റർ ഉയരമുള്ള പകർപ്പ് തകർന്നുവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രതിമ കാറ്റിന്റെ ശക്തിയിൽ ചരിഞ്ഞു നിൽക്കുന്നതും പിന്നീട് താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴ്ചയുടെ ആഘാതത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുെട തലഭാഗം പല കഷണങ്ങളായി തകർന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്.
WATCH: Replica of the Statue of Liberty topples due to strong winds in Guaíba, Brazil pic.twitter.com/pMxN7KLu5y— BNO News Live (@BNODesk) December 15, 2025
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BNODesk എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Statue of Liberty Replica Topples in Brazil Storm: The incident occurred in Guaiba, Brazil, and the video of the collapse has gone viral, showing the statue breaking into pieces.
Pages:
[1]