നാഷനൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനും ആശ്വാസം; ഇ.ഡി കുറ്റപത്രം തള്ളി ഡൽഹി പിഎംഎൽഎ കോടതി, അന്വേഷണം തുടരാം
/uploads/allimg/2025/12/3948317664103051569.jpgന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം തള്ളി കോടതി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസ് സ്വീകരിക്കാൻ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി വിസമ്മതിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഫയൽ ചെയ്തതെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിലല്ല കേസെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ് ആയതിനാൽ തന്നെ പിഎംഎൽഎ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും റൗസ് അവന്യൂ കോടതി പറഞ്ഞു.
[*] Also Read ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ ലോക്സഭയിൽ; ഗാന്ധിജിയുടെ ചിത്രം ഉയർത്തി പ്രതിഷേധം, ഗാന്ധി രാജ്യത്തിന്റെതാണെന്ന് പ്രിയങ്കാ ഗാന്ധി
കേസിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ ഇ.ഡിയുടെ വാദത്തിൽ വിധി പറയുന്നത് വിവേകശൂന്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇ.ഡിക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിട്രോഡ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് വഞ്ചനാപരമായി ഏറ്റെടുക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. English Summary:
National Herald Case brings relief to Sonia and Rahul Gandhi as the Delhi PMLA court rejects the ED charge sheet but allows investigation to continue. The court dismissed the case filed under the Money Laundering Act due to lack of FIR foundation.
Pages:
[1]