‘ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്’
/uploads/allimg/2025/12/7873320767723803050.jpgതിരുവനന്തപുരം∙ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും പാലായില്‍ ഉള്‍പ്പെടെ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേതെന്നും കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താല്‍ അതു മേടിച്ചെടുക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ജോസ് കെ.മാണി പരിഹസിച്ചു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.
[*] Also Read ‘ഒറ്റയാൾ പട്ടാളം, എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ സിപിഐ
‘‘പാലായിലും തൊടുപുഴയിലും രണ്ടില കരിഞ്ഞുപോയി എന്നാണല്ലോ ഇപ്പോള്‍ വലിയ ചര്‍ച്ച. എന്നാല്‍ പാലാ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണത്തേതു പോലെ തന്നെ രണ്ടില ചിഹ്നത്തില്‍ ഇത്തവണയും പത്തു സീറ്റില്‍ വിജയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കു തന്നെയാണ് കേവലഭൂരിപക്ഷം. തദ്ദേശതിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ 2198 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഫിനു ലഭിച്ചിട്ടുണ്ട്. ഈ വീമ്പടിക്കുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ജോസഫ് ഗ്രൂപ്പ് 38 വാര്‍ഡില്‍ ആകെ ജയിച്ചത് രണ്ടിടത്തു മാത്രമാണ്. 80ല്‍ തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം ഒരു തവണ പോലും ജോസഫ് ഗ്രൂപ്പിന് അവിടെ ചെയര്‍മാന്‍ സ്ഥാനം ഉണ്ടായിട്ടില്ല. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം മൂന്നു തവണ വന്നിട്ടുണ്ട്. പാലായില്‍ സംഘടനാപരമായി ഒരു വീഴ്ചയും വന്നിട്ടില്ല. അതേസമയം കോട്ടയം ജില്ലാ പഞ്ചായത്തില്‍ തിരിച്ചടി ഉണ്ടായി. സംസ്ഥാനത്താകെ കുറച്ചു വോട്ടുകള്‍ യുഡിഎഫിലേക്കു പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം ഇപ്പോഴും എല്‍ഡിഎഫിന്റെ കൈയിലാണ്. ജനവിധി വിനയത്തോടെ സ്വീകരിച്ച് വീഴ്ചകള്‍ പരിശോധിച്ച് തിരുത്തും’’ – ജോസ് കെ.മാണി പറഞ്ഞു. English Summary:
Jose K. Mani discusses Kerala Congress M\“s position in the LDF and their performance in recent elections. He highlights the party\“s strength in Pala and criticizes the Joseph Group\“s influence.
Pages:
[1]