വയനാട് തുരങ്കപാത: നിർമാണം തുടരാൻ ഹൈക്കോടതി അനുമതി; പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളി
/uploads/allimg/2025/12/3455773175864635409.jpgകൊച്ചി∙ വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. അതേസമയം, ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
[*] Also Read രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്; പ്രതികൾ തട്ടിയത് 50 കോടി രൂപ
തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പല വസ്തുതകളും മറച്ചു വച്ചാണ് പാരിസ്ഥിക അനുമതി തേടിയത് തുടങ്ങിയ ആരോപണങ്ങളുമായി പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി. പിന്നാലെ കോടതി പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
[*] Also Read നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. അതിനായി ഹർജിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. ഒപ്പം, പദ്ധതി നടപ്പാക്കുന്നത് ജനക്ഷേമത്തിനാണെന്ന് ഓർമയിലുണ്ടാവണമെന്നും നിർമാണം നടക്കുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. പദ്ധതി നടപ്പാക്കുമ്പോൾ വയനാട്ടിലെ ജനങ്ങൾക്ക് തൊഴിൽ അവസരങ്ങള്‍ ഉൾപ്പെടെ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കുമെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കു നൽകിയിട്ടുള്ള ഉറപ്പുകൾ സർക്കാർ പാലിക്കുമെന്ന അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പ് കണക്കിലെടുത്തുകൊണ്ട് ഹർജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
താമരശ്ശേരി ചുരത്തിന് ബദലായി നിർമിക്കുന്ന നാലുവരി തുരങ്കപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയആശ്വാസമാകുമെന്നാണ് കരുതുന്നത്. വയനാട്ടിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കുന്നതാണു പുതിയ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത. പദ്ധതി പൂർത്തിയായാൽ 22 കിലോമീറ്റർ കൊണ്ട് ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെത്താന്‍ കഴിയും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് ആനക്കാംപൊയിലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു. English Summary:
High Court Approves Wayanad Tunnel Project Construction: The court dismissed a public interest litigation questioning the environmental clearance of the project, emphasizing the importance of the project for public welfare and directing the government to ensure public safety during construction.
Pages:
[1]