സിനിമകൾക്ക് അനുമതി നൽകാത്തത് അസാധാരണം; പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ‘അമിത ജാഗ്രത’: റസൂൽ പൂക്കുട്ടി
/uploads/allimg/2025/12/3453465412438329273.jpgതിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. പലസ്തീനിൽ നിന്നുള്ളതടക്കം 19 സിനിമകൾക്കാണ് സെൻസർഷിപ്പിൽ ഇളവ് നൽകാതിരുന്നത്. ഇതേതുടർന്ന് ആ സിനിമകളുടെ പ്രദർശനം റദ്ദാക്കേണ്ടി വന്നത്, ഐഎഫ്എഫ്കെയുടെ വേദിയിൽ പല പ്രതിഷേധങ്ങൾക്കും കാരണമായി.
അതിൽ നാലു സിനിമകൾക്ക് ഇന്ന് കേന്ദ്രസർക്കാർ ഇളവ് നൽകിയെങ്കിലും ബാക്കി 15 സിനിമകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം അസാധാരണ നീക്കത്തിലൂടെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സിനിമകൾ അയച്ചതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ഓൺമനോരമയോട് പറഞ്ഞു. ‘‘ഇത് അസാധാരണ നീക്കമാണ്. എന്താണ് ഇതിന്റെ കാരണമെന്ന് അവർ പറയുന്നില്ല. ജനപ്രതിനിധികളേക്കാൾ ‘അമിത ജാഗ്രത’ പുലർത്തുന്ന ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബന്ധപ്പെട്ടിട്ടുണ്ട്. സിനിമകൾ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേക അനുമതി തേടും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അക്കാദമി ഉദ്യോഗസ്ഥർ മന്ത്രിസഭയുമായി ചർച്ച നടത്തുകയാണ്. കേന്ദ്രസർക്കാർ ചെയ്യുന്നത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതിനാൽ അതേ നാണയത്തിൽ തന്നെ ഞാനും പ്രതികരിക്കും. സിനിമകൾ ഞങ്ങൾ പ്രദർശിപ്പിക്കും’’– റസുൽ പൂക്കുട്ടി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ നീക്കത്തെ കേരള സർക്കാർ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും റസുൽ പൂക്കുട്ടി പറഞ്ഞു. പലസ്തീൻ ചലച്ചിത്രങ്ങൾക്കു പുറമെ പഴയ ക്ലാസിക്ക് ചലച്ചിത്രങ്ങൾ, റീമാസ്റ്റേഡ് പതിപ്പുകൾ, ശ്രീലങ്കൻ സിനിമകൾ,ഐഎഫ്എഫ്കെയിൽ മുൻ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ സിനിമകൾ എന്നിവയ്ക്കും അനുമതി നിഷേധിക്കപ്പെട്ടതായി അക്കാദമി അധികൃതർ പറഞ്ഞു. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകൾക്ക് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനാനുമതി ലഭിക്കുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ചലച്ചിത്രമേളയുടെ സംഘാടകർ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ഇളവ് അനുവദിച്ചു സർട്ടിഫിക്കറ്റ് നൽകുന്നതായിരുന്നു കീഴ്‌വഴക്കം. മേള ആരംഭിക്കുന്നതിന് 10 ദിവസം മുൻപാണ് സിനിമകളുടെ സംഗ്രഹം അടങ്ങുന്ന അപേക്ഷകൾ ഐഎഫ്എഫ്കെ അധികൃതർ അനുമതിക്കായി സമർപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
IFFK screening controversy: Chalachithra Academy Chairman Resul Pookutty said that not granting permission to films at IFFK is an unusual measure, and that in response, the films will indeed be screened.
Pages:
[1]