‘കബറടക്കാൻ പോലും ബാക്കി വയ്ക്കില്ല’, ലീഗ് പ്രവർത്തകന്റെ ചിത്രം വച്ച് പ്രചാരണം; പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി
/uploads/allimg/2025/12/3379433881313795626.jpgകണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു. ബോംബെറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇടത് സൈബർ പേജുകൾ സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സ്തൂപം തകർത്തതിനു പിന്നാലെയാണ് കൊലവിളി രൂക്ഷമായത്.
[*] Also Read ‘എന്തു കൊണ്ടു തോറ്റു?’, സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ സിപിഐയും ഘടകകക്ഷികളും; താത്വിക അവലോകനം കൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തൽ
‘പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല’, ‘കുഴി നിങ്ങൾ കുഴിച്ചു വച്ചോ ഇവൻ എന്നെന്നേക്കുമായി ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം’ തുടങ്ങിയ വാചകങ്ങൾ ചേർത്താണ് പ്രചാരണം. നൂഞ്ഞമ്പ്രം സഖാക്കൾ, റെഡ് ആർമി തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് കൊലവിളി. കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിന്റെ കൂടെ ലീഗ് പ്രവർത്തകരുടെ ചിത്രം വച്ചും പ്രചാരണം നടത്തുന്നുണ്ട്. ‘ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുത്തു വിട്ടേക്കുക’ എന്നു പ്രസംഗിക്കുന്ന ദൃശ്യം ഉൾപ്പെടുത്തിയാണ് ലീഗ് പ്രവർത്തകരുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ലീഗ് പ്രവർത്തകന്റെ ഫോട്ടോ വച്ച് ‘ആദരാഞ്ജലികൾ, കബർ അടക്കാൻ പോലും ബാക്കി വയ്ക്കില്ല’ എന്നും തകർക്കപ്പെട്ട സിപിഎം സ്തൂപത്തിന്റെ ചിത്രത്തോടൊപ്പം ‘എല്ലാ പ്രവർത്തികൾക്കും പ്രതിപ്രവർത്തനം ഉണ്ടാകും’ എന്നും കുറിച്ചിട്ടുണ്ട്.
[*] Also Read പാലൂട്ടിയ കൈക്കുതന്നെ കൊത്തി പാക്കിസ്ഥാൻ; ട്രംപിനെ കണ്ടപ്പോൾ ഷിയെ മറന്നു; ഗ്വാദോറിനെ വെല്ലാൻ പസ്നി? ഇനി ചൈനീസ് പ്രതികാരം?
കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപം അടിച്ചു തകർത്തിരുന്നു. പാറാട്– കുന്നോത്തുപറമ്പ് റോഡിൽ സർവീസ് സെന്ററിനു സമീപമുള്ള സ്തൂപമാണ് തകർത്തത്. തകർക്കാൻ ഉപയോഗിച്ച ചുറ്റിക സ്ഥലത്തു നിന്നും കണ്ടെത്തി. സംഭവത്തിനു പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സമൂഹ മാധ്യമ പേജുകളിൽ കൊലവിളി പ്രചാരണം രൂക്ഷമായത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
കുന്നോത്തു പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം ആക്രമണം ഉണ്ടായത്. സിപിഎം– ലീഗ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടുകയും സ്ഫോടക വസ്തുക്കളും കല്ലും എറിയുകയും ചെയ്തു. നിരധിപേർക്ക് പരുക്കേറ്റു. രാഷ്ട്രീയ സംഘർഷങ്ങൾക്ക് കുപ്രസിദ്ധമായ പാനൂരിൽ ഏറെക്കാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങിയ സംഘർഷം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. പകൽ സമയത്ത് ഉൾപ്പെടെ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. English Summary:
Online Threats Fuel Political Tensions in Kannur: In Panur, where violence erupted following the local elections, calls for killing continue on CPM social media pages. This has sparked violence, with political parties engaging in cyberbullying and physical clashes. Authorities are working to control the situation amidst growing unrest.
Pages:
[1]