പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല; മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു
/uploads/allimg/2025/12/925257437442317425.jpgതിരുവനന്തപുരം ∙ അരുവിക്കരയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മനംനൊന്ത് വോട്ടെണ്ണല്‍ ദിവസം വൈകിട്ട് ആത്മഹത്യക്കു ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആശുപത്രിയില്‍ മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തില്‍ മണമ്പൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.വിജയകുമാരന്‍ നായര്‍ (59) ആണ് മരിച്ചത്. ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
[*] Also Read പിണറായിയിൽ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
ആത്മഹത്യശ്രമം മകന്‍ കണ്ടതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ 149 വോട്ടുമായി വിജയകുമാരന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന മനോവിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. English Summary:
UDF Candidate Dies After Suicide Attempt in Thiruvananthapuram: The candidate, disheartened by the election results, took his own life after securing third place with 149 votes in the Aruvikkara panchayath election.
Pages:
[1]