‘വിജയ്ക്ക് ഇനിയും സിനിമയിൽ അഭിനയിച്ച് ധാരാളം പണം സമ്പാദിക്കാം, തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്’
/uploads/allimg/2025/12/3730612751415132042.jpgചെന്നൈ ∙ വിജയ്ക്ക് സിനിമയിൽ അഭിനയിച്ച് ധാരാളം പണം സമ്പാദിക്കാമായിരുന്നുവെന്നും എന്നാൽ തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സിനിമകൾ വിജയ് ചെയ്തു. അവയാണ് അവനിൽ സാമൂഹിക ബോധം വളർത്തിയതെന്നും ചന്ദ്രശേഖർ പറഞ്ഞു.
[*] Also Read മുഖ്യമന്ത്രി സ്ഥാനാർഥി: വിജയ്‌യെ അംഗീകരിച്ചാൽ സഖ്യമാകാം, ചർച്ചകൾ സജീവമാക്കി ടിവികെ
‘‘പണം മാത്രമല്ല ജീവിതത്തിൽ പ്രധാനം. അവനു വേണമെങ്കിൽ ഇനിയും സിനിമയിൽ അഭിനയിച്ച് ധാരാളം പണം സമ്പാദിക്കാമായിരുന്നു. എന്നാൽ തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. ഈ ചിന്താഗതിക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാം. അഭിനയിക്കുന്ന സിനിമകൾ നടന്മാരുടെ ചിന്താഗതിയെ സ്വാധീനിക്കും. ചില സിനിമകൾ ഒരു നടന്റെ ഹൃദയത്തിൽ മാറ്റത്തിന്റെ വിത്തുകൾ പാകും. എംജിആർ അത്തരം സിനിമകളിൽ അഭിനയിച്ചാണ് ഒരു ജനനേതാവായി മാറിയത്. അതുപോലെ ഈ തലമുറയിൽ, സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സിനിമകൾ വിജയ് ചെയ്തു. അവയാണ് അവനിൽ സാമൂഹിക ബോധം വളർത്തിയത്.
[*] Also Read തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
വിജയ്‌യെ മാറ്റത്തിനു പ്രേരിപ്പിച്ചതിൽ സംവിധായകൻ എ.ആർ. മുരുകദോസിനും വലിയ പങ്കുണ്ട്. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ വിജയ് കഥകൾ കേൾക്കുമ്പോൾ ഞാൻ കൂടെയുണ്ടാകുമായിരുന്നു. വിജയ് ഒന്നും മിണ്ടാതെ നിശബ്ദനായി കഥ കേൾക്കുക ആയിരുന്നു പതിവ്. എന്നാൽ തുപ്പാക്കിയുടെ കഥ കേട്ടപ്പോൾ വിജയ് മുരുകദോസിനെ കെട്ടിപ്പിടിച്ചു. ആ തിരക്കഥയുടെ കരുത്തുകൊണ്ടാണ് ആ സിനിമ ഇന്നും ഒരു കൾട്ട് ക്ലാസിക്കായി നിലനിൽക്കുന്നത്’’ – ചന്ദ്രശേഖർ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
S.A. Chandrasekhar on Vijay\“s Political Aspirations: Vijay\“s interest lies in serving the people of Tamil Nadu, says his father S.A. Chandrasekhar. Vijay has acted in many socially responsible films. These movies instilled a sense of social awareness in him.
Pages:
[1]