കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി, ഉടന്‍ അപ്പീൽ പോകും; ക്ലിഫ് ഹൗസിൽ അതിജീവിതയുമായി കൂടിക്കാഴ്ച
/uploads/allimg/2025/12/983078855804338255.jpgതിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. കേരള ജനത ഒപ്പമുണ്ടെന്നും കേസിൽ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
[*] Also Read യഥാർഥ പോരാട്ടം ഇപ്പോഴാണ് തുടങ്ങുന്നത്, അവൾക്കൊപ്പം നിന്നവരെക്കുറിച്ചും ആശങ്കയുണ്ട്: റിമ കല്ലിങ്കൽ
കേസിന്റെ വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തില്‍ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവു വിധിച്ച കോടതി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയിരുന്നു. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി പറഞ്ഞത്.
[*] Also Read ‘പൾസർ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല, ഫോൺ വിവരങ്ങളും മറച്ചുവച്ചു’; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി
English Summary:
Chief Minister Promises Appeal in Actress Assault Case: Actress assault case survivor met with Chief Minister Pinarayi Vijayan, who assured her of the government\“s commitment to pursue the case further and that the government will immediately file an appeal. Actress Assault Case Kerala news focuses on the survivor\“s meeting with CM Pinarayi Vijayan. The Kerala government assured a swift appeal in the case following the meeting at Cliff House.
Pages:
[1]