പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചില്ല, യുവതിക്കെതിരെ അന്യായമായി കേസ്; എസ്ഐയെ സ്ഥലം മാറ്റി
/uploads/allimg/2025/12/2533972132244534037.jpgകാസർകോട് ∙ പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത എസ്ഐയെ സ്ഥലം മാറ്റി. വിദ്യാനഗർ എസ്ഐ അനൂപിനെതിരെയാണ് നടപടി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്.
[*] Also Read അനുജനെ സ്കൂട്ടറിലിരുത്തി കടയിൽ കയറി, വിദ്യാർഥിയാണ് ഓടിച്ചതെന്ന് കരുതി കസ്റ്റഡി; പൊലീസ് കേസ് പൊളിച്ച് പത്തൊന്‍പതുകാരി
കാസർകോട് ചെർക്കളയിൽ ഈ മാസം ഏഴിനായിരുന്നു സംഭവം. വാഹന ഉടമയായ പത്തൊൻപതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വ്യാജ കേസാണ് ചുമത്തിയതെന്നാണ് മാജിദ തെളിയിച്ചത്. സ്കൂട്ടർ നിർത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടർന്ന്, സഹോദരൻ മാത്രം തിരികെ വന്ന് സ്കൂട്ടറിനടുത്ത് നിൽക്കുന്ന സമയത്താണ് അതുവഴി പൊലീസ് വാഹനം എത്തിയത്. പൊലീസ് ജീപ്പ് എത്തിയപ്പോൾ സ്കൂട്ടറിൽ ഇരിക്കുന്ന വിദ്യാർഥിയാണ് ഓടിച്ചതെന്ന് കരുതി സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാർഥി പറഞ്ഞിട്ടും കേൾക്കാൻ പൊലീസ് തയാറായില്ല.
[*] Also Read തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദക്കെതിരെ കേസെടുത്തത്. ഇതോടെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കള്ളക്കേസാണെടുത്തതെന്ന് മാജിദ തെളിയിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Police Officer Transferred for Filing False Case: A police officer has been transferred after falsely accusing a young woman of allowing her underage brother to drive a scooter. The investigation revealed the case was based on a misinterpretation of CCTV footage, leading to the officer\“s transfer.
Pages:
[1]