ഒടുവിൽ സമവായം: കെടിയു വിസിയായി സിസ, ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥ്; പിടിവാശി വിട്ട് മുഖ്യമന്ത്രി
/uploads/allimg/2025/12/4291419945210834949.jpgതിരുവനന്തപുരം ∙ ഡോ. സിസ തോമസിനെ വൈസ് ചാൻസലറായി നിയമിക്കാൻ അനുവദിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി ഗവർണർക്ക് വഴങ്ങി. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി മുഖ്യമന്ത്രിക്ക് താൽപര്യമുള്ള ഡോ.സജി ഗോപിനാഥിനെയും നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനംലോക് ഭവൻ പുറത്തിറക്കി. കഴിഞ്ഞ മൂന്നു വർഷമായി സിസയുമായി പോരടിച്ച സർക്കാർ അവരുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കുകയായിരുന്നു.
[*] Also Read സിൻഡിക്കറ്റിലെ നിയമനം: എംജി വി.സിയുടെ പട്ടിക വെട്ടി ഗവർണർ
റിട്ട. ജസ്റ്റിസ് സുധാoശു ധൂലിയ അധ്യക്ഷനായ സേർച്ച് കമ്മിറ്റിയോട് പാനലിൽ ഉൾപ്പെടുത്തിയവരുടെമുൻഗണനക്രമം നിശ്ചയിച്ചു നൽകാൻ വെള്ളിയാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം സേർച്ച് കമ്മിറ്റി ഓൺലൈനായി രണ്ടാം തവണയും യോഗം കൂടുന്നതിനിടെ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച നിലപാടുകൾ സെർച്ച് കമ്മിറ്റി ചെയർമാനെ അറിയിക്കുകയായിരുന്നു. ദൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ സുപ്രീം കോടതിക്ക് കൈമാറും.
[*] Also Read ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി; സന്ദർശനം വൈസ് ചാൻസലർ നിയമന തർക്കത്തിനിടെ
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിനു ഗവർണറെ ക്ഷണിക്കാൻലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള കൂടിക്കാഴ്ചയിലാണ് വിസി നിയമനത്തിൽ ധാരണയിലെത്തിയത്. എന്നാൽമുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായപി.രാജീവുംആർ. ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിസിമാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്അറിയിച്ചിരുന്നുവെങ്കിലും ഗവർണർവഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് വരാത്തതിലുള്ള അനിഷ്ടം അദ്ദേഹം മന്ത്രിമാരോട് പ്രകടിപ്പിക്കുകയുംചെയ്തിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Governor and CM Agree on VC Appointments: The Governor and Chief Minister have reached an agreement on the appointment of Vice Chancellors for the Technical University and Digital University, ending a period of conflict. Dr. Sisa Thomas was appointed as the VC of the Technical University and Dr. Saji Gopinath as the VC of the Digital University.
Pages:
[1]