പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
/uploads/allimg/2025/12/7618373706404124924.jpgബല്ലിയ∙ സീതാപൂർ ജില്ലയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ രഞ്ജിത് പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒന്നിനാണ് പെൺകുട്ടിയെ കാണാതായത്. ദുബാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ദുബാർ മേഖലയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
[*] Also Read സ്കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്റ്റിൽ
മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂർ ജില്ലയിലെ സർവ എന്ന ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് പാൽ (22) എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നർകി. രണ്ടാഴ്ചയോളം ഇയാൾ തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ദുബാറിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Man Arrested in Teen Abduction and Assault Case: A 22-year-old man was arrested for allegedly abducting and sexually assaulting a 16-year-old girl for two weeks, prompting a POCSO case registration and police investigation.
Pages:
[1]