ഡ്രോണുകളെ നിയന്ത്രിക്കും, രഹസ്യാന്വേഷണം; അതിർത്തിയിൽ കരുത്താകാൻ അപ്പാച്ചെ, അവസാന ബാച്ച് എത്തി
/uploads/allimg/2025/12/4306949152195955912.jpgന്യൂഡൽഹി ∙ യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിൻഡോൺ എയർബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകൾ കൂടി എത്തിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തി.
[*] Also Read ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത് തുർക്കി നിർമിത ഡ്രോണ്‍; വിക്ഷേപിച്ചത് ലഹോറിൽ നിന്ന്, ലക്ഷ്യമിട്ടത് പഞ്ചാബിലെ വ്യോമസേനാ താവളം
പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്. 2020ൽ യുഎസുമായി ഒപ്പുവച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായി, കഴിഞ്ഞ വർഷം മേയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങളെ തുടർന്ന് ഇത് നടന്നില്ല. പിന്നീട് ആദ്യ ബാച്ചിലെ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ 2025 ജൂലായിൽ ഇന്ത്യയിൽ എത്തിച്ചു.
[*] Also Read കേന്ദ്രത്തിന്റെ സംരക്ഷണം, പ്രതിപക്ഷത്തിന്റെ കുറ്റവിചാരണാ ഭീഷണി; ഇത് ജുഡീഷ്യറിയുടെ അസാധാരണ കാലം?
206 നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ കണക്റ്റിവിറ്റി, ജോയിന്റ് ടാക്റ്റിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, ശരിയായ സമയത്ത് ഡ്രോണുകൾ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ അപ്പാച്ചെയുടെ പ്രത്യേകതകളാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Final Batch of Apache Helicopters Arrives in India: The final batch of Apache helicopters arrived in India, strengthening the nation\“s defense capabilities along the western border. These advanced helicopters will be deployed to enhance security.
Pages:
[1]