മെസ്സിയുടെ സന്ദർശനം അലങ്കോലമായ സംഭവം, രാജിവച്ച് ബംഗാൾ കായിക മന്ത്രി; മമതയുടെ വിശ്വസ്തൻ
/uploads/allimg/2025/12/3798063021752887103.jpgകൊൽക്കത്ത ∙ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണത്തിന് ബംഗാൾ സർക്കാർ ഉത്തരവിട്ടതിനു പിന്നാലെ, കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. പക്ഷപാതരഹിതമായ അന്വേഷണം ഉറപ്പു വരുത്താനാണ് രാജിയെന്ന് ബിശ്വാസ് മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ കത്തിൽ പറയുന്നു. രാജിക്കത്ത് മമത സ്വീകരിച്ചു.
[*] Also Read മെസ്സിയെ കാണാതെ ഫുട്ബോൾ ഫെഡറേഷൻ; ഞങ്ങൾക്ക് ഒരു ബന്ധവുമില്ലന്ന് പത്രക്കുറിപ്പും
ബിശ്വാസിന്റെ തീരുമാനം വളരെ ശരിയാണെന്നും അന്വേഷണം പൂർത്തിയാവും വരെ കായികവകുപ്പിന്റെ ചുമതല താൻ ഏറ്റെടുക്കുകയാണെന്നും മമത അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു. ശനിയാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ സന്ദർശന വേളയിലുണ്ടായ സംഘർഷസാഹചര്യം അന്വേഷിക്കാൻ മൂന്ന് ഐപിഎസ് ഓഫിസർമാർ അടങ്ങുന്ന സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
[*] Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!
തൃണമൂൽ കോൺഗ്രസിലെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാളാണ് മന്ത്രി സ്ഥാനം രാജിവച്ച അരൂപ് ബിശ്വാസ്. മമത ബാനർജിയുടെ വിശ്വസ്തൻ കൂടിയാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിമർശനം ഉയരാനുള്ള പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായാണ് രാജി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ശനിയാഴ്ച, 15,000 രൂപയോളം നൽകി മെസിയെ കാണാനെത്തിയ ആരാധകർക്ക് മുന്നിൽ മിനിറ്റുകൾ മാത്രമാണ് മെസി ചെലവിട്ടത്. ഇത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. 20 മിനിറ്റ് സ്റ്റേഡിയത്തിൽ നിന്ന ശേഷം മെസി മടങ്ങിയതോടെ കാണാനെത്തിയവർ സ്റ്റേഡിയം നശിപ്പിച്ചിരുന്നു. സെലിബ്രിറ്റികൾ ചുറ്റുംകൂടിയതിനാൽ മെസ്സിയെ കാണാൻ പോലും സാധിക്കാതായതാണ് ആരാധകരെ പ്രകോപിതരാക്കിയത്. പിന്നാലെ പരിപാടിയുടെ സംഘാടകനായിരുന്ന ശതാദ്രു ദത്ത അറസ്റ്റിലായിരുന്നു. English Summary:
Bengal Sports Minister Resigns Amid Messi Visit Controversy: Arup Biswas, Bengal Sports Minister, resigned to ensure an impartial investigation into the incidents at Salt Lake Stadium amid Messi\“s visit. Mamata Banerjee has accepted the resignation and taken over the sports ministry temporarily.
Pages:
[1]