തിരുവനന്തപുരം മേയറെ തീരുമാനിക്കാൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്; സർപ്രൈസ് സ്ഥാനാർഥി മത്സരിക്കാനും സാധ്യത
/uploads/allimg/2025/12/6231298779705644915.jpgതിരുവനന്തപുരം ∙ കോർപറേഷനിലെ ബിജെപിയുടെ മേയർ ചർച്ചകൾ ഡൽഹിയിലേക്ക്. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക. ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടർ തീരുമാനങ്ങൾ.
[*] Also Read നൂറിലധികം തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി വോട്ട് നിർണായകം; എൽഡിഎഫിനും യുഡിഎഫിനും പിന്തുണ നൽകരുതെന്ന് നിർദേശം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദേശിക്കാനാണ് സാധ്യത. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർഥി പാർട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
[*] Also Read പൊങ്കലാഘോഷത്തിന് മോദി തമിഴ്നാട്ടിലേക്ക്; സഖ്യചർച്ചകൾക്ക് വേഗം കൂട്ടി എൻഡിഎ
മുൻ കൗൺസിലുകളിൽ അംഗങ്ങളായ ഒട്ടേറെ പേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്. പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ മിക്കവർക്കും സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കും. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം നൽകേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗം പേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം പാളിയത് മുന്നിലുള്ളതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്ന് അറിയുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
BJP Mayor Discussions Shift to Delhi: Rajeev Chandrasekhar will discuss with central leadership before resuming discussions in Kerala. Senior leaders and experienced councilors are being considered for key positions.
Pages:
[1]