deltin33 Publish time 2025-12-28 17:55:04

കാണാതായി നാടാകെ തിരഞ്ഞ 2 വയസ്സുകാരൻ പിറ്റേന്ന് വിജനമായ റബർതോട്ടത്തിൽ; ഇന്നും ദുരൂഹം ആ 13 മണിക്കൂർ

/uploads/allimg/2025/12/1348321296775920599.jpeg



കൊല്ലം ∙ പാലക്കാട്ട് ശനിയാഴ്ച കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയെങ്കിലും മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. സമാനമായി, 2022 ജൂൺ 10ന് കൊല്ലം ജില്ലയിലെ അഞ്ചലിൽ കാണാതായ രണ്ടുവയസ്സുകാരനെ പക്ഷേ പിറ്റേന്നു കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായ 13 മണിക്കൂറിൽ എന്താണു സംഭവിച്ചതെന്നും അവൻ എവിടെയായിരുന്നെന്നതും ഇന്നും ദുരൂഹമാണ്. ജൂൺ 10ന് വൈകിട്ടാണ് അഞ്ചൽ തടിക്കാട് കാഞ്ഞിരത്തറ ഭാഗത്തുനിന്നു രണ്ടു വയസ്സുകാരൻ മുഹമ്മദ് അഫ്രാനെ കാണാനില്ലെന്ന വാർത്ത നാടാകെ പടർന്നത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നൂറുകണക്കിനു നാട്ടുകാരും ചേർന്നു തിരഞ്ഞിട്ടും കണ്ടെത്തിയില്ല. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശത്തെ വെളിച്ചക്കുറവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ പിറ്റേന്ന് അദ്ഭുതകരമായ ചില സംഭവങ്ങളാണ് നാട്ടിലുണ്ടായത്.


[*] Also Read പ്രാർഥനകൾ വിഫലമായി; നാടിനെ കണ്ണീരിലാഴ്ത്തി സുഹാൻ, കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി


∙ ആരാണ് മുഹമ്മദ് അഫ്രാൻ ?

കാഞ്ഞിരത്തറ കൊടിഞ്ഞമൂല പുത്തൻവീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് അഫ്രാനെ കാണാതാകുമ്പോൾ രണ്ട് വയസ്സായിരുന്നു പ്രായം. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. അഫ്രാനെ മുത്തശ്ശിയുടെ അടുത്തു നിർത്തിയശേഷം അമ്മ ഫാത്തിമ മൂത്ത കുട്ടിയുമൊത്തു തൊട്ടടുത്ത പുരയിടത്തിൽ പോയതിനു പിന്നാലെയാണ് അവനെ കാണാതായത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ഫാത്തിമ തിരികെ ഓടിയെത്തിയെങ്കിലും അഫ്രാനെ കണ്ടില്ല. തുടർന്നാണ് നാട്ടുകാർ തിരച്ചിലിനിറങ്ങിയത്

[*] Also Read 21 മണിക്കൂർ തിരച്ചിൽ വിഫലം, പിണക്കം തീരാതെ നോവായി സുഹാൻ; ദുരൂഹത മാറ്റണമെന്ന് ആവശ്യം


∙ പിറ്റേന്ന് രാവിലെ റബർത്തോട്ടത്തിൽ

ഒരു രാത്രി മുഴുവൻ നാട്ടുകാർ ഒന്നാകെ തിരഞ്ഞിട്ടും കാണാത്ത അഫ്രാനെ പിറ്റേന്നു രാവിലെ ഏഴിനു വീടിനു സമീപത്തെ റബർത്തോട്ടത്തിലാണ് കണ്ടെത്തിയത്. അഫ്രാന്റെ വീടിനു പിന്നിലായി ഏതാണ്ട് ഒരു കിലോമീറ്ററിലധികം ദൂരം റബർത്തോട്ടമാണ്. ഇവിടെയെത്തിയ ടാപ്പിങ് തൊഴിലാളിയാണ് രാവിലെ അഫ്രാനെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുമ്പോൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും 24 മണിക്കൂർ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷമാണു വീട്ടിലേക്ക് അയച്ചത്.

[*] Also Read പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


∙ ഇന്നും ദുരൂഹം

അഫ്രാനെ തിരികെ ലഭിച്ചെങ്കിലും കാണാതായ സംഭവത്തിനു പിന്നിലെ ദുരൂഹത ഇന്നും മാറിയിട്ടില്ല. പകൽ പോലും ആളുകൾ ഒറ്റയ്ക്കു പോകാൻ മടിക്കുന്ന വിജനമായ റബർതോട്ടത്തിൽ ഒരു രാത്രി മുഴുവൻ കുട്ടി ഒറ്റയ്ക്കു കഴിഞ്ഞു എന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അന്ന് നാട്ടുകാർ. വീടിനു പിന്നിലെ ചെങ്കുത്തായി കിടക്കുന്ന പ്രദേശത്തുകൂടി 400 മീറ്റർ ദൂരെയുള്ള സ്ഥലത്ത് രണ്ടു വയസ്സുകാരൻ രാത്രി ഒറ്റയ്ക്കു നടന്നെത്തുമോ എന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ചിരുന്നു.

അഫ്രാനെ കണ്ടെത്തിയ അതേ സ്ഥലത്ത് രാത്രി 11ന് 3 സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ ഒരു പൊട്ടക്കിണറുള്ളതിനാലാണ് പരിശോധന നടത്തിയത്. പക്ഷേ ആ സമയത്ത് കുട്ടി അവിടെയുണ്ടായിരുന്നില്ല. കുട്ടിയുടെ കരച്ചിലോ മറ്റു ശബ്ദങ്ങളോ കേട്ടതുമില്ല. കുട്ടിക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ പ്രദേശത്തു രാത്രി മുഴുവൻ കനത്ത മഴയുണ്ടായിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ ശരീരത്തിലെ നനവ് പേരിനുമാത്രമായിരുന്നു. പെരുമഴയിൽ തോട്ടത്തിൽ കഴിയേണ്ടി വരുന്ന ഒരാളുടേതു പോലെ ആയിരുന്നില്ല.

ഇതോടെ, കുട്ടിയെ മറ്റെവിടെനിന്നോ രാവിലെ തോട്ടത്തിൽ എത്തിച്ചതാണെന്ന സംശയം ബലപ്പെട്ടു. പക്ഷേ ഈ സംശയങ്ങളെല്ലാം ഇന്നും ചുരുളഴിയാതെ തുടരുകയാണ്. പോറൽ പോലും ഏൽക്കാതെ അഫ്രാനെ തിരിച്ചുകിട്ടിയതിൽ നാട്ടുകാരും വീട്ടുകാരും ആശ്വസിക്കുകയും ചെയ്തു. പക്ഷേ പാലക്കാട്ട് കാണാതായ ആറു വയസ്സുകാരൻ സുഹാന്റെ മരണം നാടിനെയാകെ സങ്കടത്തിലാഴ്ത്തിയാണ്. സുഹാന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. English Summary:
The Disappearance of Muhammad Afran: The story of a two-year-old boy who went missing and was found in a rubber estate raises many unanswered questions, as it brings to light the similar recent case of a six year old boy who was missing. The circumstances surrounding his disappearance and reappearance remain a mystery, leaving the community both relieved and perplexed.
Pages: [1]
View full version: കാണാതായി നാടാകെ തിരഞ്ഞ 2 വയസ്സുകാരൻ പിറ്റേന്ന് വിജനമായ റബർതോട്ടത്തിൽ; ഇന്നും ദുരൂഹം ആ 13 മണിക്കൂർ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com