Chikheang Publish time 2025-12-28 19:24:57

ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗൾഫ് രാജ്യം: കണക്കുകൾ ഇങ്ങനെ

/uploads/allimg/2025/12/3780371735581557980.jpg



ന്യൂഡൽഹി∙യുഎസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചത്. എന്നാൽ അനധികൃതമായി അതിർത്തി കടന്നെത്തിയവരെയാണ് യുഎസ് പ്രധാനമായും നാടുകടത്തിയത്.

[*] Also Read യുക്രെയ്നു നേരെ റഷ്യയുടെ മിസൈൽ ആക്രമണം, ഒരു മരണം; ആക്രമണം ഇന്ന് ട്രംപ്– സെലെൻസ്കി ചർച്ച നടക്കാനിരിക്കെ


വിവിധ രാജ്യങ്ങൾ പുറത്താക്കിയ ഇന്ത്യക്കാരുടെ കണക്കെടുത്താൽ 2021 മുതൽ 2025 വരെ ഏറ്റവും കൂടുതൽപേരെ പുറത്താക്കിയത് സൗദി അറേബ്യയാണ്. 2021 ൽ 8,887 ഇന്ത്യക്കാരെയും 2022 ൽ 10,277 പേരെയും 2023 ൽ 11,486 പേരെയും 2024 ൽ 9,206 പേരെയും സൗദി പുറത്താക്കി. 2025ൽ ഇതുവരെ 7,019 ഇന്ത്യക്കാരെയാണ് സൗദി തിരിച്ചയച്ചത്. അതേസമയം ഇക്കാലയളവിൽ യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം തുലോം കുറവാണ്. 2021 ൽ 805, 2022 ൽ 862, 2023 ൽ 617, 2024 ൽ 1,368, 2025 ൽ 3,414 എന്നിങ്ങനെയാണ് പുറത്താക്കിയവരുടെ എണ്ണം.

സൗദിക്കും യുഎസിനും പുറമേ ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ മ്യാൻമർ 1591പേരെയും ബഹ്റൈൻ 764 പേരെയും മലേഷ്യ 1485 ഇന്ത്യക്കാരെയും പുറത്താക്കി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Saudi Arabia Leads in Deporting Indians: Indian Deportations are higher from Saudi Arabia than the United States according to the Ministry of External Affairs. Saudi Arabia deports individuals for visa overstays and legal violations, while the US deports those who illegally cross borders.
Pages: [1]
View full version: ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗൾഫ് രാജ്യം: കണക്കുകൾ ഇങ്ങനെ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com