ധിക്കാരം പറഞ്ഞില്ല; ഓഫിസിനു വാടക നൽകുന്നുണ്ട്; ബുൾഡോസർ ഭരണത്തിനു ശ്രമിച്ചാൽ നേരിടും: വി.കെ.പ്രശാന്ത്
/uploads/allimg/2025/12/7355223860803820198.jpgതിരുവനന്തപുരം കോർപറേഷനിൽ ഭരണമാരംഭിച്ചപ്പോൾത്തന്നെ സിപിഎമ്മുമായി ബിജെപി ഇടഞ്ഞത് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫിസ് ഒഴിയണമെന്ന ആവശ്യത്തിന്റെ പേരിലാണ്. ശാസ്തമംഗലം വാർഡിൽനിന്നും ബിജെപി സ്ഥാനാർഥിയായി ജയിച്ച ആർ. ശ്രീലേഖയാണ് പ്രശാന്തിനോട് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പറ്റില്ലെന്നു പ്രശാന്ത് പ്രതികരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ശ്രീലേഖയുടെ ആവശ്യത്തെയും തന്റെ മറുപടിയെയും പറ്റി വി.കെ. പ്രശാന്ത് മനോരമ ഓൺലൈനിനോടു വ്യക്തമാക്കുന്നു.
∙ എംഎൽഎ ഓഫിസ് വിവാദത്തിൽ ആർ.ശ്രീലേഖ പറഞ്ഞത്, എംഎൽഎയോട് ഓഫിസ് ഒഴിയുന്ന കാര്യം ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയായിരുന്നു എന്നാണ്. എന്താണു സംഭവിച്ചത്?
അവർ വിളിച്ചിരുന്നു. കൗൺസിലർ വിളിക്കുന്നു എന്നതുകൊണ്ട് വളരെ സന്തോഷപൂർവമാണ് സംസാരിച്ചു തുടങ്ങിയത്. ‘കൗൺസിലർ ഓഫിസിനു സ്ഥലപരിമിതിയുണ്ട്, അതുകൊണ്ട് എംഎൽഎ ഇരിക്കുന്ന ഭാഗം കൂടി എടുത്താലേ അത് പരിഹരിക്കാൻ പറ്റൂ’ എന്നു പറഞ്ഞപ്പോഴാണ് അത് എന്തായാലും നടക്കില്ലെന്നും, വാടകക്കരാർ ഉണ്ടെന്നും പറഞ്ഞത്. തുടർന്നും, ഒഴിയണമെന്നു കൗൺസിലർ പറഞ്ഞപ്പോഴാണ്, ഒഴിയാൻ പറ്റില്ല നിങ്ങൾ ഒഴിപ്പിക്കുകയാണെങ്കിൽ ഒഴിപ്പിച്ചോ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചത്.
[*] Also Read ‘പ്രശാന്ത് സഹോദരതുല്യൻ, അഭ്യർഥിക്കുകയാണ് ചെയ്തത്; പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന് അദ്ദേഹം പറഞ്ഞു’
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
സഹോദരീതുല്യയായ ഒരാൾ വിളിച്ച് കെട്ടിടം ഒഴിയാൻ പറഞ്ഞാൽ നമുക്ക് നമ്മുടെ സ്റ്റാൻഡ് പറയേണ്ട. അതു പറഞ്ഞുവേന്നേയുള്ളൂ. അല്ലാതെ ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ല.
∙ ഒരു സാധാരണ ഒരു കെട്ടിടമാറ്റം എന്നതിനപ്പുറം ഈ ആവശ്യത്തിൽ രാഷ്ട്രീയം കാണുന്നുണ്ടോ?
രാഷ്ട്രീയം കാണുന്നുണ്ട്. കാരണം ഏഴു കൊല്ലമായി എംഎൽഎ ഓഫിസ് ഇവിടെ പ്രവർത്തിക്കുകയാണല്ലോ. നേരത്തേ എൽഡിഎഫിന്റെ കൗൺസിലർ ഉണ്ടായിരുന്നു, പിന്നീട് കഴിഞ്ഞ അഞ്ചു വർഷം ബിജെപിയുടെ കൗൺസിലർ ആയിരുന്നു. അവർക്കൊന്നുമില്ലാത്ത ബുദ്ധിമുട്ട് എന്താ ഇപ്പോൾ? കോർപറേഷൻ കൗൺസിൽ ഈ കെട്ടിടം അനുവദിച്ചു തന്നതിനു തെളിവുണ്ട്. ഈ മാർച്ച് 31 വരെയുള്ള പണവും അടച്ചിട്ടുണ്ട്.
∙ ഇപ്പോൾ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിലാണല്ലോ. എംഎൽഎ ഒഴിയണമെന്ന് കൗൺസിൽ തീരുമാനിച്ചാൽ മാറാൻ തയാറാണോ?
മാർച്ച് 31 വരെ മാറേണ്ട കാര്യമില്ല. അതു കഴിഞ്ഞ് അവർ കരാർ പുതുക്കാതെ, മാറണമെന്നു പറഞ്ഞാൽ പിന്നെ കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിക്കില്ല. അതിനുമുൻപ് അങ്ങനെ തീരുമാനം വന്നാൽ നിയമപരമായി നേരിടും.
∙ ശ്രീലേഖയും പറയുന്നത് നിയമപരമായി നേരിടും എന്നാണ്?
അവർക്ക് അതിന് എന്തവകാശമാണുള്ളത്? ഞാൻ മേയറായിരിക്കെയാണ് വാർഡ് കമ്മിറ്റി ഓഫിസ് എന്ന സംവിധാനം തന്നെ കൊണ്ടുവന്നത്. കോർപറേഷനു കെട്ടിടമില്ലാത്ത സ്ഥലങ്ങളിൽ ഓഫിസ് എടുക്കാൻ വാടക നിശ്ചയിച്ചതും ഫർണിച്ചറും കംപ്യൂട്ടർ കൊടുത്തതുമെല്ലാം ഞങ്ങളുടെ സമയത്താണ്. സേവാഗ്രാമം എന്ന പേരിൽ ഓഫിസുകൾ ആരംഭിച്ചു. ഇവിടെ നേരത്തേ ഒരു ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് ആയിരുന്നു. ഞാൻ തന്നെയാണ് കല്ലിട്ട് പുതിയ ഓഫിസ് നിർമിച്ചത്.
[*] Also Read ശാസ്തമംഗലത്തെ എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ; പ്രശാന്തിനെ ഫോണ്‍ വിളിച്ചു, പറ്റില്ലെന്ന് മറുപടി
∙ ഇപ്പോൾ ഓഫിസിനു വാടകയിനത്തിൽ പണം നൽകുന്നുണ്ടോ?
വാടക കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്. അത് കൊടുക്കുന്നുമുണ്ട്. 782 രൂപയോ മറ്റോ ആണ് വാടക.
∙ തലസ്ഥാനനഗരത്തിലെ കോർപറേഷൻ കൗൺസിലും സർക്കാരുമായി യുദ്ധത്തിന്റെ സാധ്യതയാണോ? അതിന്റെ തുടക്കമായാണോ കെട്ടിടം ഒഴിയണം എന്ന ആവശ്യത്തെ കാണുന്നത്?
അങ്ങനെ തന്നെയാണു കാണുന്നത്. യുപിയിലും മറ്റുമൊക്കെ നടക്കുന്നതു പോലെയുള്ള ബുൾഡോസർ ഭരണത്തിലേക്ക് കേരളത്തെ കൊണ്ടുപോകാൻ ശ്രമിച്ചാൽ അതിനെ എല്ലാ നിലയിലും ചെറുക്കേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നമ്മൾ അതിനെ നേരിടും.
∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎമ്മിനു തിരിച്ചടിയുണ്ടായിട്ടുണ്ട്. അതിനെ എങ്ങനെയാണു വിലയിരുത്തുന്നത്?
തിരഞ്ഞെടുപ്പിൽ ചെറിയ തിരിച്ചടി വന്നിട്ടുണ്ട്. അത് പരിഹരിച്ചു മുന്നോട്ടു പോകും.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്തിനെതിരെ ശ്രീലേഖ മൽസരിച്ചേക്കുമെന്നു കേൾക്കുന്നുണ്ടല്ലോ?
മൂന്നാം സ്ഥാനത്ത് ആയിരുന്ന മണ്ഡലം രണ്ടു തവണ പിടിച്ചെടുത്താണ് എംഎൽഎ ആയത്. ആദ്യ തവണ 14000 വോട്ടിന്റെ ഭൂരിപക്ഷവും രണ്ടാം തവണ 23000 വോട്ടിന്റെ ഭൂരിപക്ഷവും നേടി. അതുകൊണ്ട് ഭയക്കേണ്ട ഒരു കാര്യവുമില്ല.
∙ താങ്കൾ വട്ടിയൂർക്കാവിൽനിന്നു മാറി കഴക്കൂട്ടത്ത് മത്സരിക്കുമെന്നു കേൾക്കുന്നുണ്ടല്ലോ?
അങ്ങനെ ഒരു ചർച്ച പാർട്ടിയിൽ ഉണ്ടായിട്ടില്ല. മത്സരിക്കണോ വേണ്ടയോ എന്നൊക്കെ പാർട്ടിയല്ലേ തീരുമാനിക്കുന്നത്.
(Disclaimer: വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം VKPrasanthTvpm എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
MLA Office Controversy: VK Prasanth is at the center of a dispute regarding his MLA office in Vattiyoorkavu. The controversy arose after BJP councillor R. Sreekala requested him to vacate the office, leading to political tensions and legal challenges. He states that he will legally challenge the request to leave before the end of March.
Pages:
[1]