Chikheang Publish time 2025-12-28 23:25:05

മറ്റത്തൂരിൽ വിപ്പ് ലഭിച്ചില്ലെന്ന് അംഗങ്ങൾ, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത്, ബങ്കറിൽ ഒളിച്ചില്ലെന്ന് പാക്ക് പ്രസിഡന്റ് – ഇന്നത്തെ പ്രധാനവാർത്തകൾ

/uploads/allimg/2025/12/2840195417625837135.jpg



മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റവും പിന്നാലെ നടന്ന പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാനവാർത്ത. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്ന ശ്രീലേഖ, എംഎൽഎ വി.കെ.പ്രശാന്തിനോട് ഓഫിസ് ഒഴിയാൻ പറഞ്ഞതും പിന്നാലെ നടന്ന വിവാദങ്ങളും ഇന്നത്തെ പ്രധാന തലക്കെട്ടായിരുന്നു. ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയതും കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ വിവാദവും ഇന്നത്തെ മറ്റ് പ്രധാനവാർത്തകളായിരുന്നു.

[*] Also Read കോവിഡ് വാക്സീൻ വിഘടിക്കാതെ സഹായിച്ച വിദ്യ; പൊടിരൂപത്തിൽ വികസിപ്പിച്ച് കൊരട്ടിയിലെ കമ്പനി; 5 വർഷമെത്തും മുൻപ് വിറ്റുവരവ് 100 കോടി


മറ്റത്തൂർ പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ ഇന്ന് വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങളാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് തെറ്റാണെന്നുമാണ് പ്രസിഡന്റ് ടെസി തോമസും, ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനും വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മറ്റ് അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം മറ്റത്തൂർ സംഭവത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ എടുത്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലെ കുറിപ്പിൽ പരിഹസിച്ചു.

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ഓഫിസ് ഒഴിയണമെന്ന ആവശ്യപ്പെട്ട കൗൺസിലർ ആർ.ശ്രീലേഖയുടെ നടപടി വിവാദമായി മാറുകയാണ്.പ്രശാന്തിനോട് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. പറ്റില്ലെന്നു പ്രശാന്ത് പ്രതികരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


എംഎൽഎ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്തതെന്നാണ് ശാസ്തമംഗലം കൗൺസിലർ ആർ.ശ്രീലേഖ പറഞ്ഞത്. ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നും പ്രശാന്ത് അതിന് മറുപടി നൽകി. പ്രശാന്തിന്റെ കയ്യിൽ ഫോൺ റെക്കോർ‍ഡ് ഉണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകുമെന്നും ശ്രീലേഖ പറഞ്ഞു. ഓഫിസിന്റെ കാര്യത്തിൽ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു.

തിരച്ചിൽ വിഫലമാക്കി ചിറ്റൂരിൽ കാണാതായ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹാനുവേണ്ടി നാട് ഒന്നാകെ തിരച്ചിൽ നടത്തുമ്പോൾ ഒട്ടേറെ തവണ നഗരസഭയുടെ വലിയ കുളത്തിനു സമീപത്തുകൂടി ആളുകൾ പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ ആരംഭിച്ച തിരച്ചിൽ 21 മണിക്കൂർ പൂർത്തിയാക്കിയപ്പോഴാണ് നാട്ടുകാർ കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന കുളത്തിന്റെ മധ്യഭാഗത്തായി സുഹാന്റെ മൃതദേഹം കണ്ടെത്തിയത്.

കർണാ‌ടകയിലെ ഭൂമി ഒഴിപ്പിക്കൽ വിഷയത്തിൽ, കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കർണാ‌ടകയുടെ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും ഡൽഹിയിൽനിന്നുള്ള തീട്ടൂരങ്ങൾ അനുസരിച്ചാവണം സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കേണ്ടത് എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നതെന്നും കർണാടക പ്രതിപക്ഷനേതാവ് ആർ.അശോക വിമർശിച്ചു.

ഓപ്പറേഷൻ‌ സിന്ദൂറിന്റെ സമയത്ത് ബങ്കറിൽ ഒളിക്കാൻ തന്റെ സൈനികകാര്യ സെക്രട്ടറി ഉപദേശം നൽ‌കിയതായി പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ വെളിപ്പെടുത്തൽ. താനത് നിരസിച്ചതായും സർദാരി പൊതുചടങ്ങിൽ വെളിപ്പെടുത്തി. ‘‘സെക്രട്ടറി എന്റെ അടുത്തു വന്നു പറഞ്ഞു... യുദ്ധം ആരംഭിച്ചു, നമുക്ക് ബങ്കറുകളിലേക്ക് പോകാം. രക്തസാക്ഷിത്വം സംഭവിക്കുകയാണെങ്കിൽ അത് ഇവിടെത്തന്നെ സംഭവിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നേതാക്കൾ ബങ്കറുകളിൽ മരിക്കില്ല. അവർ യുദ്ധക്കളത്തിലാണ് മരിക്കുന്നത്’’– പാക്കിസ്ഥാൻ പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. യുദ്ധം ഉണ്ടാകുമായിരുന്നെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും സർദാരി അവകാശപ്പെട്ടു. English Summary:
Today\“s Recap 28-12-2025
Pages: [1]
View full version: മറ്റത്തൂരിൽ വിപ്പ് ലഭിച്ചില്ലെന്ന് അംഗങ്ങൾ, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത്, ബങ്കറിൽ ഒളിച്ചില്ലെന്ന് പാക്ക് പ്രസിഡന്റ് – ഇന്നത്തെ പ്രധാനവാർത്തകൾ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com