ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ? അവകാശവാദവുമായി ബംഗ്ലദേശ്, നിഷേധിച്ച് അധികൃതർ
/uploads/allimg/2025/12/487670590668020856.jpgധാക്ക∙ ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലദേശ് പൊലീസിനെ ഉദ്ധരിച്ച് ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ടു ചെയ്തു. ബംഗ്ലദേശ് പൊലീസിന്റെ അവകാശവാദങ്ങളെ മേഘാലയ പൊലീസ് തള്ളി. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രദേശിക സാഹായത്തോടെ ഇന്ത്യയിലേക്കു കടന്നതായി അഡീ.കമ്മിഷണർ എസ്.എൻ. നസ്രുൽ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു.
[*] Also Read ഉസ്മാൻ ഹാദിയുടെ പാത പിന്തുടരുമെന്ന് യൂനുസ്; ഇന്ത്യാവിരുദ്ധ നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ്
മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടന്നെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന ഇവരെ പുർതി എന്നുപേരുള്ള ആൾ സ്വീകരിച്ചു. പിന്നാലെ സമി എന്ന ടാക്‌സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയി. ഫൈസലിനെയും ആലംഗീറിനെയും സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തുവെന്നാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
[*] Also Read ഉസ്മാൻ ഹാദിയുടെ കൊലപാതകം, ബംഗ്ലദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി
ഇരുവരെയും അറസ്റ്റു ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്ന് ബംഗ്ലദേശ് അധികൃതർ പറഞ്ഞു. ശക്തമായ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട വ്യക്തിയായിരുന്നു ഹാദി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. ധാക്കയിൽ റിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ ഡിസംബർ 12നാണ് ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ബംഗ്ലദേശ് മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മേഘാലയ പൊലീസ് വ്യക്തമാക്കി. ബംഗ്ലദേശ് പൊലീസ് ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയുമായി ചർച്ച നടത്താതെയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ X/nabilajamal_ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Meghalaya Police Deny Claims of Arrests in Usman Sharif Hadi Murder Case: Bangladesh police claim the suspects crossed the Meghalaya border, a claim Meghalaya police deny, highlighting conflicting information and a lack of official communication.
Pages:
[1]