‘നിങ്ങളിന്നലെ മോശമായി പെരുമാറി’; ദിഗ്‍വിജയ് സിങ്ങിനോട് രാഹുൽ ഗാന്ധി, ചിരിച്ച് നേതാക്കൾ
/uploads/allimg/2025/12/5198763966195439602.jpgന്യൂഡൽഹി∙ വിവാദ ആർഎസ്എസ് പുകഴ്ത്തലിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങും രാഹുൽ ഗാന്ധിയും നേരിട്ട് കണ്ടു. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.ഹസ്തദാനം ചെയ്യവേ, നിങ്ങൾ ഇന്നലെ മോശമായി പെരുമാറിയെന്ന് രാഹുൽ ഗാന്ധി തമാശരൂപേണ ദിഗ്‍വിജയ് സിങ്ങിനോട് പറഞ്ഞു. അടുത്തുണ്ടായിരുന്ന സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളിൽ ഇത് ചിരിപടർത്തി.
[*] Also Read ‘വെറുപ്പിൽ പടുത്തുയർത്തിയ പ്രസ്ഥാനം’; ആർഎസ്എസും അൽ ഖായിദയും സമമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ
സ്ഥാപക ദിനാഘോഷത്തിന് പിന്നാലെ, പാർട്ടി ആസ്ഥാനത്ത് നേതാക്കൾക്ക് ചായ നൽകിയിരുന്നു, ഈ സമയത്തായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചത്. ശനിയാഴ്ചയാണു ദിഗ്‍വിജയ് സിങ് ആർഎസ്എസിനെ പുകഴ്ത്തി സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചത്. നരേന്ദ്ര മോദിയുടെ ഒരു പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പുകഴ്ത്തൽ. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ സമീപത്തായി നിലത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ പഴയ ചിത്രമാണ് ദിഗ്‍വിജയ് സിങ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്.
[*] Also Read രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ? ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിജെപി
ആർഎസ്എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് സംഘടനയിലൂടെ ഉയർന്ന് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ആകാൻ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് ചിത്രമെന്നായിരുന്നു ദിഗ്‍വിജയ് സിങ് പറഞ്ഞത്. എന്നാലിതു വിവാദമായതോടെ, സംഘടനയെ മാത്രമാണു താൻ പുകഴ്ത്തിയതെന്നും ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്നത് തുടരുമെന്നും ദിഗ്‍വിജയ് സിങ് വിശദീകരിച്ചു. പിന്നാലെ കോൺഗ്രസ് നേതാവ് പവൻ ഖേര ദിഗ്‍വിജയ് സിങ്ങിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ചു. ഗോഡ്സേയുടെ സംഘടനയിൽനിന്ന് ഗാന്ധിയുടെ സംഘടനയ്ക്ക് ഒന്നും പഠിക്കാനില്ലെന്നായിരുന്നു പവൻ ഖേര പറഞ്ഞത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
“You Behaved Badly“: Rahul Gandhi\“s Joking Rebuke to Digvijay Singh Over RSS Praise.
Pages:
[1]