ട്രംപ് – സെലെൻസ്കി നിർണായക കൂടിക്കാഴ്ച തുടങ്ങി; ആകാംക്ഷയോടെ ലോകം
/uploads/allimg/2025/12/7619046603642414853.jpgഫ്ലോറിഡ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് – യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിർണായക കൂടിക്കാഴ്ചയ്‌ക്ക് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ തുടക്കം. യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുമോ എന്നറിയാൻ ലോകം ആകാംക്ഷയോടെയാണ് ഈ കൂടിക്കാഴ്ചയെ കാണുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 20 ഇന സമാധാന പദ്ധതിയവും ചർച്ചയിലെ പ്രധാന അജൻഡ. സുരക്ഷാ ഉറപ്പുകൾ, വെടിനിർത്തൽ, പുനർനിർമാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. എന്നാൽ, റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ, സുരക്ഷാ ഗ്യാരന്റികളുടെ സ്വഭാവം, വെടിനിർത്തലിന്റെ സമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായാണ് സൂചന. ചർച്ചയിൽ ഈ വിഷയങ്ങളിൽ യുഎസിന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ചർച്ചയിൽ അവതരിപ്പിക്കുന്ന 20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായെന്നും പദ്ധതി 100 ശതമാനം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും സെലൻസ്കി പറഞ്ഞിരുന്നു.
[*] Also Read ‘ഫലപ്രദമായ സംഭാഷണം’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്
റഷ്യ – യുക്രെയ്‌ൻ വിഷയത്തിൽ ഇതു മൂന്നാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഫെബ്രുവരി 28ന് വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ട്രംപും സെലെൻസ്കിയും മുഖാമുഖം തർക്കിക്കുകയും സംയുക്ത വാർത്താസമ്മേളനത്തിൽനിന്നു പിന്‍മാറുകയും ചെയ്യുന്ന അപൂർവ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സെലെൻസ്കി അനാദരവ് കാണിക്കുന്നെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് ആരോപിച്ചതോടെയായിരുന്നു ചർച്ച വാഗ്വാദത്തിലേക്കു പോയത്. അതിരൂക്ഷ തർക്കത്തിന് പിന്നാലെ, സെലെൻസ്കി വൈറ്റ് ഹൗസിൽ നിന്ന് മടങ്ങിയിരുന്നു. പിന്നീട് ഓഗസ്റ്റ് 18ന് വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. English Summary:
Trump - Zelensky meeting: US president Donald Trump and Ukraine president Volodymyr Zelensky meeting at Mar-a-Lago in Florida updates
Pages:
[1]