Chikheang Publish time 2025-12-29 06:25:11

36 മണിക്കൂർ, 80 ‍ഡ്രോണുകൾ; ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നഷ്ടമുണ്ടായെന്ന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

/uploads/allimg/2025/12/1924084742095117829.jpg



ലാഹോർ∙ ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. ആക്രമണത്തിൽ സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും താവളത്തിലുണ്ടായിരുന്ന സൈനികർക്കു പരുക്കേൽക്കുകയും ചെയ്തെന്നു വർഷാവസാന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

[*] Also Read ട്രംപ് – സെലെൻസ്കി നിർണായക കൂടിക്കാഴ്ച തുടങ്ങി; ആകാംക്ഷയോടെ ലോകം


പാക്കിസ്ഥാനിലേക്ക് ഇന്ത്യ ധാരാളം ഡ്രോണുകൾ അയച്ചെന്നാണു ദാർ വ്യക്തമാക്കിയത്. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അതിർത്തി കടന്നെന്നും അവയിൽ 79 എണ്ണം പാകിസ്ഥാൻ സൈന്യം തടഞ്ഞെന്നും ദാർ വിശദീകരിച്ചു. എന്നാൽ ഒരു ഡ്രോൺ സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്നുംആളുകൾക്കു പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[*] Also Read ‘ഫലപ്രദമായ സംഭാഷണം’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്


‘‘സാഹചര്യം വിലയിരുത്തുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുമായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെനേതൃത്വത്തിൽ മേയ് 9ന് രാത്രി യോഗം ചേർന്നെന്നും ദാർ വെളിപ്പെടുത്തി. നൂർ ഖാൻ വ്യോമതാവളം ആക്രമിച്ചതിലൂടെ ഇന്ത്യ തെറ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു’’– ഇഷാഖ് ദാർ പറഞ്ഞു. ഷഹബാസ് ഷെരീഫിന്റെ പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നും ആക്രമണം നടന്നെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Indian Drone Strike on Airbase: India Pakistan drone attack has been confirmed by Pakistan\“s Deputy Prime Minister Ishaq Dar, stating that India carried out a drone attack on Noor Khan airbase during Operation Sindoor. The attack caused damage to the military facility and injured soldiers stationed there.
Pages: [1]
View full version: 36 മണിക്കൂർ, 80 ‍ഡ്രോണുകൾ; ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നഷ്ടമുണ്ടായെന്ന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com