Chikheang Publish time 2025-12-29 06:25:13

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ, 2 ദിവസത്തെ സന്ദർശനം; നാളെ ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും

/uploads/allimg/2025/12/4703158673585632014.jpg



തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 2 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് 7ന് തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കും.

[*] Also Read ആരവല്ലി മലനിര: കേസ് ഇന്ന്‌ കോടതിയിൽ


നാളെ 10ന് വർക്കല ശിവഗിരിയിൽ 93ാമത് ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു തിരികെ പോകും. English Summary:
Vice President in Kerala Today: 2-day visit; Will inaugurate Sivagiri Pilgrimage Conference tomorrow
Pages: [1]
View full version: ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ, 2 ദിവസത്തെ സന്ദർശനം; നാളെ ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com