LHC0088 Publish time 2025-12-29 11:54:56

ലീവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

/uploads/allimg/2025/12/2921269226033657822.jpg



ബെംഗളൂരു∙ ബാഗൽഗുണ്ടെയിൽ ലീവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

[*] Also Read കഴുത്തിൽ പാടുകൾ; ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ; കുട്ടിയുടെ അസ്വാഭാവിക മരണം, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ


ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും, വൈകാതെ ഇരുവരും ലീവ്–ഇൻബന്ധത്തിലാകുകയുമായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് ശുഭം ശുക്ല യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും ഇവർ ബെംഗളൂരുവിൽ തന്നെ തുടർന്നു. മൂന്ന് വർഷത്തോളം ബെംഗളൂരുവിൽ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീ‍ഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

[*] Also Read ലഹരിമരുന്നിനു പണം നൽ‌കിയില്ല; ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു


അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോൾ, ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ലൈംഗിക പീഡനം തുടർന്നതാടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് യുവതിയുെട സഹോദരി നൽകിയ കേസിൽ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Bangalore arrest has been made in a live-in partner assault case: A man was arrested for sexually assaulting his live-in partner, stealing money and gold, and also for sexually abusing her minor sister. The accused is facing charges under POCSO act in addition to the assault and theft charges.
Pages: [1]
View full version: ലീവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com