‘നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ’; സ്റ്റേജിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം, പാട്ട് നിർത്തി ഗായിക– വിഡിയോ
/uploads/allimg/2025/12/6882282041260105273.jpgമുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് ചുട്ടമറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകിയത്. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നു യുവതി സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
[*] Also Read പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് സുഹൃത്തുകൾ
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം.ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ പ്രഞ്ജൽ പാട്ട് നിർത്തി. ‘‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക’’ – പ്രഞ്ജൽ പറഞ്ഞു. പിന്നാലെ സ്റ്റേജിലേക്കു കയറരുതെന്ന് ജനക്കൂട്ടത്തോടും ഗായിക ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്. വൈറലായ ‘52 ഗജ് കാ ദമൻ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. പ്രഞ്ജലിന്റെ വൈറൽ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
View this post on Instagram
A post shared by ज़िन्दगी गुलज़ार है ! (@zindagi.gulzar.h)
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @zindagi.gulzar.h എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Pranjal Dahiya\“s viral video: The Haryanvi singer stopping her performance to confront a man in the audience for making an obscene gesture. She powerfully reminded the man that she was his daughter\“s age, earning widespread praise for her response.
Pages:
[1]