‘ഉഗ്രശബ്ദം, തീതുപ്പും സൈലൻസറുകൾ’; കൊച്ചിയിൽ അർധരാത്രി ചീറിപ്പാഞ്ഞെത്തിയ റേസിങ് കാറുകൾ പിടികൂടി പൊലീസ്
/uploads/allimg/2025/12/10950135194580053.jpgകൊച്ചി ∙ കാർ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നവരെ പൊലീസ് പിടികൂടുന്ന സമയത്ത് ‘റേസിങ്’ ആണെന്ന് കരുതിയെത്തി കുടുങ്ങി കാസർകോട് സ്വദേശി. ഒടുവിൽ മറ്റു രണ്ടു കാറുകൾക്കുമൊപ്പം കാസർകോഡ് സ്വദേശിയുടെ കാറും എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. സൈലൻസറിൽ മാറ്റം വരുത്തിയതിന് 10,000 രൂപ വീതം പൊലീസ് പിഴയും അടപ്പിച്ചു. വരുത്തിയ മാറ്റങ്ങള്‍ ശരിയാക്കാൻ മൂവർക്കും നിർദേശവും നൽകിയിട്ടുണ്ട്.
[*] Also Read കൊച്ചിൻ കാർണിവൽ: ആവേശമായി ബൈക്ക് റേസ്, വനിതകളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ഫോർട്ട്‌കൊച്ചി സ്വദേശിനിക്ക്
ഇന്നു വെളുപ്പിന് ഒരുമണിക്ക് ക്വീൻസ് വോക്‌വേയിലായിരുന്നു സംഭവം. ക്രിസ്മസ്–ന്യൂ ഇയർ പ്രമാണിച്ച് പട്രോളിങ് നടത്തുകയായിരുന്ന സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സംഘമാണ് കാർ ഇരപ്പിക്കുന്ന ശബ്ദം കേട്ടത്. സൈലൻസറിൽ മാറ്റം വരുത്തിയ രണ്ടു കാറുകൾ ഇരപ്പിക്കുകയായിരുന്നു യുവാക്കൾ. അരൂർ സ്വദേശികളായ ഇവരുമായി െപാലീസ് സംസാരിച്ചു നിൽക്കെയാണ് മറ്റൊരു കാർ കൂടി പാഞ്ഞു വന്നത്. ഇതിലും സൈലൻസറിൽ മാറ്റം വരുത്തിയിരുന്നു. അരൂർ സ്വദേശികളുടെ കാറിന്റെ ശബ്ദം കേട്ട് റേസിങ് ആണെന്നു കരുതി പറപ്പിച്ചു വന്നതാണ് കാസർകോട് സ്വദേശിയും. പിന്നീട് മൂവരേയും കൂട്ടി കാറുകളുടെ അകമ്പടിയോടെ സ്റ്റേഷനിലേക്ക്.
[*] Also Read ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
മൂന്നു കാറുകളിലും സൈലൻസറിൽ മാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയതെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി. മോട്ടർ വാഹന നിയമ പ്രകാരം ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴയീടാക്കിയിട്ടുണ്ട്. പൊലീസ് കാണുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിട്ട് ഇരപ്പിക്കുകയായിരുന്നു. റേസിങ്ങിനുള്ള തയാറെടുപ്പാവാമെന്നും പൊലീസ് വ്യക്തമാക്കി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kochi car modification: Kochi car revving incident sees three individuals, including a Kasaragod native who mistook the noise for a race, apprehended by police. A fine of rs 10,000 was imposed on each for using illegally modified silencers at Queen\“s Walkway.
Pages:
[1]