‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു; സിപിഎം ന്യായീകരണങ്ങൾ നിരത്തുന്നു’: വിമർശിച്ച് സിപിഐ
/uploads/allimg/2025/12/1353573475303499430.jpgതിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമായെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായമുണ്ടായി. ഇക്കാര്യത്തിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും പാർട്ടി വിലയിരുത്തി.
[*] Also Read 60 മില്ലി പെഗിനു 48 മില്ലിയുടെ അളവ്പാത്രം; കണ്ണൂരിലെ ബാറിൽ അളവ് തട്ടിപ്പ്, ഫൈനടിച്ച് വിജിലൻസ്
ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു. എന്നാൽ സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടിവിൽ വിമർശനമുണ്ടായി.
[*] Also Read ‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പിരിവ്: ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്കുകൾ ഇങ്ങനെ
അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
CPI Slams CPM\“s \“Justifications\“ for Election Defeat: The CPI has criticized the CPM for concealing facts related to the local election defeat and raised concerns about the impact of the Sabarimala gold smuggling case.
Pages:
[1]