LHC0088 Publish time 2025-12-30 05:55:07

ഒടുവിൽ ഹമാസ് സമ്മതിച്ചു, അബൂ ഒബൈദ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇനി പുതിയ വക്താവ്

/uploads/allimg/2025/12/4801510286588539612.jpg



ഗാസ∙ ഹമാസിന്റെ സായുധസേനാ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ ദീർഘകാല വക്താവായിരുന്ന അബൂ ഒബൈദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. അബൂ ഒബൈദയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ പറഞ്ഞിരുന്നെങ്കിലും ഹമാസ് ഇതുവരെയും സ്ഥിരീകരിച്ചിരുന്നില്ല.

[*] Also Read യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ട്രംപ്; ആശങ്കകൾ പങ്കുവച്ച് സെലെൻസ്കി


ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അൽ ഖസ്സാം ബ്രിഗേഡ് തങ്ങളുടെ സുപ്രധാന വക്താവിന്റെ വധം സ്ഥിരീകരിച്ചത്.

[*] Also Read ചാരമായ നഗരങ്ങൾ, നിശ്ശബ്ദമായ കരച്ചിലുകൾ; രണ്ട് യുദ്ധങ്ങൾ, ഒരേ കണ്ണീർ: ഗാസയും യുക്രെയ്‌നും


ഹുദായ്ഫ സാമിർ അൽ–കലൂത്ത് എന്നാണ് ഒബൈദയുടെ യഥാർഥ പേരെന്നും ഹമാസ് ആദ്യമായി വെളിപ്പെടുത്തി. യുദ്ധകാലത്ത് ഹമാസിന്റെ നിർണായക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പുറത്തുവിട്ടിരുന്നത് ഒബൈദയായിരുന്നു. കണ്ണുകൾ മാത്രം കാണുന്ന വിധത്തിൽ മുഖം മറച്ച് സൈനിക വേഷത്തിലെത്തി വിഡിയോ പ്രസ്താവനകൾ നൽകിയിരുന്നു. ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന ഒബൈദയെ വധിച്ചത് ഇസ്രായേൽ നിർണായക നേട്ടമായി കണക്കാക്കിയിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


അബൂ ഒബൈദയെ കൂടാതെ ഇസ്രായേൽ മറ്റ് നാല് കമാൻഡർമാരെ കൊലപ്പെടുത്തിയതു കൂടി ഹമാസ് പുറത്തുവിട്ട വിഡിയോയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് കമാൻഡറായിരുന്ന മുഹമ്മദ് സിൻവാർ, റഫാ ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ഷബാനാ, അൽ ഖസ്സാം ബ്രിഗേഡിലെ മുതിർന്ന നേതാവായ ഹക്കിം അൽ–ഇസ്സ, രണ്ടാം കമാൻഡർ റാദ് സാദ് എന്നിവരെ ഇസ്രായേൽ വധിച്ചതാണ് സ്ഥിരീകരിച്ചത്. ഹമാസിന്റെ പുതിയ വക്താവാണ് വിഡിയോയിൽ സംസാരിച്ചത്. മുഖം മറച്ചെത്തിയ ഇയാൾ, താനും അബൂ ഉബൈദ എന്ന പേരിൽ അറിയപ്പെടും എന്നാണ് പറഞ്ഞത്.

[*] Also Read ഗാസയ്ക്ക് യുഎഇയുടെ കനിവ്: 30 ടൺ പോഷകാഹാരവുമായി വാഹനവ്യൂഹം എത്തി
English Summary:
Hamas Confirms Death of Abu Obaida, Al-Qassam Brigades Spokesman: Abu Obaida\“s death has been confirmed by Hamas. He was the long-time spokesman for the Al-Qassam Brigades. Israel claimed to have killed him in a Gaza airstrike on August 30th, but Hamas had not confirmed it until recently.
Pages: [1]
View full version: ഒടുവിൽ ഹമാസ് സമ്മതിച്ചു, അബൂ ഒബൈദ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇനി പുതിയ വക്താവ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com