കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിലെ 3 സ്റ്റേഷനുകളും; കാത്തിരിക്കുന്നത് വൻ വികസനങ്ങൾ
/uploads/allimg/2025/12/2775102906945656771.jpgകൊച്ചി∙ രാജ്യത്തിന്റെ റെയിൽവേ വികസനത്തിൽ അതിനിർണായക ചുവടുവയ്പ്പാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള 3 സ്റ്റേഷനുകളെ ഉൾപ്പെടുത്തിയതെന്നു വിലയിരുത്തൽ. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനുമാണു കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ചത്. അടുത്ത 5 കൊല്ലത്തിനിടയിൽ റെയിൽവേ നടത്തുന്ന വൻ വികസന പദ്ധതികളുടെ കേന്ദ്രമാകുന്ന സ്റ്റേഷനുകൾ തിരഞ്ഞെടുക്കാൻ ഓരോ റെയിൽവേ സോണുകൾക്കും റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ തിരഞ്ഞെടുത്തത് 3 സ്ഥലങ്ങളാണ് – ചെന്നൈ, കോയമ്പത്തൂർ, കൊച്ചി (3 സ്റ്റേഷനുകൾ വീതം).
[*] Also Read ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിൽ തീപിടിത്തം, ഒരാൾ മരിച്ചു; 2 എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു – വിഡിയോ
∙ എന്തുകൊണ്ട് കൊച്ചി?
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ കൊച്ചി നിർണായക പങ്കു വഹിക്കുന്നു. നിലവിലുള്ള യാത്രാ, ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് കൊച്ചിയിലൂടെയാണ് കടന്നു പോകുന്നത്. ദീർഘദൂര, ഇന്റർസിറ്റി, പാസഞ്ചർ ട്രെയിന്‍ സർവീസുകൾ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളാണ് കൊച്ചിയിലെ മൂന്നും. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനം കൊച്ചിയുടെ വാണിജ്യ, വ്യാവസായ, വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. മാത്രമല്ല, ഈ മേഖലയിൽ ഉടനീളം തടസമില്ലാത്ത റെയിൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിൽ കൊച്ചിക്ക് നിർണായക സ്ഥാനവുമുണ്ട്.
[*] Also Read ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
∙ സ്റ്റേഷൻ വികസനം എങ്ങനെ?
കൊച്ചി കേന്ദ്രമായ കോച്ചിങ് ടെർമിനലുകൾ വികസിപ്പിക്കുകയാണ് പദ്ധതി. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതു കൂടി കണക്കിലെടുത്ത് 2030ന് മുമ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടി ട്രെയിൻ സർവീസുകൾ തുടങ്ങാനാണ് റെയിൽവെ ലക്ഷ്യമിടുന്നത്. അതിനായി തിരഞ്ഞെടുത്ത കോച്ചിങ് ടെർമിനലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പുതിയ പ്രഖ്യാപനം. കൃത്യമായി ഫണ്ട് വകയിരുത്തി, സമയക്രമം നിശ്ചയിച്ചാണ് പ്രവർത്തനം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
∙ എറണാകുളം നോർത്ത് സ്റ്റേഷൻ
എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ 150.2 കോടി രൂപ ചിലവിൽ രണ്ടു ഘട്ടമായി നിലവിൽ നടന്നു വരികയാണ്. ആദ്യഘട്ടം 2026 മേയിൽ പൂർത്തിയാക്കും. തുടര്‍ന്നായിരിക്കും രണ്ടാം ഘട്ടം. യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കുന്നത് കണക്കിലെടുത്താണ് രണ്ടു ഘട്ടമായുള്ള പ്രവർത്തനം. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സ്റ്റേഷന്റെ തെക്കുഭാഗത്താണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി ഇവിടെയുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫീസ്, സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി റൂം, സബ്സ്റ്റേഷൻ തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. പടിഞ്ഞാറുള്ള ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ഇനി ഫിനിഷിങ് ജോലികൾ മാത്രം. 200 കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ് സംവിധാനത്തിന്റെ നിർമാണവും പൂർത്തിയായി. അഗ്നിയിൽ നിന്നുള്ള സംരക്ഷണം, പെയിന്റിങ്, മറ്റു ഫിനിഷിങ് ജോലികൾ പൂർത്തിയാകാനുണ്ട്. 12 മീറ്റർ വരുന്ന ഫൂട് ഓവർബ്രിഡ്ജിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി. രണ്ടാം പ്ലാറ്റ്ഫോമിലെ വികസനവും ഇവിടെ ശുചിമുറി സംവിധാനങ്ങളുടെ നിർമാണവും നടന്നുകൊണ്ടിരിക്കുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓഫീസുകളും മറ്റും മാറ്റിയ ശേഷം വടക്കു ഭാഗത്തുള്ള കെട്ടിടം പൊളിക്കും. ഈ ജോലികൾ 2026 മേയിൽ പൂർത്തിയാക്കും.
[*] Also Read ധനമന്ത്രി കേൾക്കുന്നുണ്ടോ... 4 കോടി നികുതി അടച്ചിട്ടും ഉപദ്രവം, പരിഹാസം, ഇന്ത്യ വിടുകയാണെന്ന് യുവ സംരംഭകൻ
∙ സൗത്ത് റെയിൽവേ സ്റ്റേഷൻ
കരാറുകാരെ മാറ്റിയതടക്കമുള്ള തടസങ്ങൾ മൂലം നിലവിൽ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. പുതിയ കരാറുകാരെ കണ്ടെത്തുന്ന ടെൻഡർ നടപടികൾ പൂർത്തിയായി. അടുത്ത മാസത്തോടെ ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. 300 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നത്. തൊട്ടടുത്തുള്ള എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലേക്കുള്ള ആകാശ ഇടനാഴി അടക്കമുള്ള പദ്ധതികള്‍ ലക്ഷ്യമിട്ടുള്ളവയിലുണ്ടെങ്കിലും ഏതാനും മാസങ്ങളായി കാര്യമായ പുരോഗതിയില്ല. ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങളുടെ കുറവും യാത്രക്കാർ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മഴക്കാലമായാൽ സ്റ്റേഷനിലെത്തണമെങ്കിൽ ഭഗീരഥ പ്രയത്നം വേണ്ടിവരുമെന്നുമുള്ള പ്രശ്നങ്ങളും ഒട്ടേറെ തവണ ചർച്ചയായിട്ടുള്ളതാണ്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതും നാലാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതും പോലുള്ള ജോലികളും പൂർത്തിയാകേണ്ടതുണ്ട്. പുതിയ പ്രഖ്യാപനമനുസരിച്ച് കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കണമെങ്കിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
[*] Also Read യുദ്ധങ്ങളുടെ ‘കാരണഭൂതന്‍’, അമേരിക്ക നശിച്ചാലും വേണ്ടില്ല, ട്രംപിന് മുഖ്യം തീരുവ; യൂറോപ്പിലാകെ വ്യാപിക്കുന്നു ആ ‘അപകടം’
∙ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. എറണാകുളം നഗരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ ബഫർ സ്റ്റേഷനായി പരിഗണിക്കാവുന്നതാണ് തൃപ്പൂണിത്തുറ. മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാതയും ഇവിടെ പരിഗണനയിലുണ്ട്. ലിഫ്റ്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. നിലവിൽ 2 പ്ലാറ്റ്ഫോം മാത്രമുള്ള ഇവിടെ മൂന്നാമതൊരു പ്ലാറ്റ്ഫോം കൂടി നിർമിച്ചാൽ മറ്റു രണ്ടു സ്റ്റേഷനുകളുടെയും തിരക്ക് കുറയ്ക്കാൻ സാധിക്കും. നിലവിൽ ചുറ്റുമതിൽ പൊളിച്ചിട്ടിരിക്കുന്ന രണ്ടാം പ്ലാറ്റ്ഫോമിനടുത്ത് മൂന്നാമതൊരു പ്ലാറ്റ്ഫോമിനായി ട്രാക്കുകൾ മാത്രം ക്രമീകരിച്ചാൽ മതിയെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പോലുള്ള യാത്രക്കാരുടെ സംഘടനകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. English Summary:
Kochi Railway Stations Undergo Major Development: A major boost with the inclusion of Ernakulam North, South, and Thrippunithura stations in the central government\“s 48-station upgrade list.
Pages:
[1]