LHC0088 Publish time 2025-12-30 12:54:54

പി.എം.മാത്യു അന്തരിച്ചു; കടുത്തുരുത്തി മുൻ എംഎൽഎ

/uploads/allimg/2025/12/1373139941677639375.jpg



കോട്ടയം∙ മുൻ എംഎൽഎ പി.എം.മാത്യു (75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 1991 മുതൽ 96 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്നു. ദീർഘകാലം കേരള കോൺഗ്രസ് (എം)ൽപ്രവർത്തിച്ചിരുന്നു.

[*] Also Read ഖാലിദ സിയ അന്തരിച്ചു; ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത


2025 മേയ് മാസത്തിൽ തുടങ്ങിയ നാഷനൽ ഫാർമേഴ്‌സ് പാർട്ടിയുടെ (എൻഎഫ്‌പി) ജനറൽ സെക്രട്ടറിയായിരുന്നു. കർഷക ക്ഷേമത്തെ എന്നും പിന്തുണച്ചിരുന്ന ആളാണു മാത്യു. ഒഡിഇപിസി ചെയർമാൻ, കെഎസ്‌എഫ്‌ഇ വൈസ് ചെയർമാൻ, വിവിധ ഉപദേശക സമിതികളിൽ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലും വിവിധ ബോർഡുകളിലും സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കൾ. English Summary:
Ex MLA PM Mathew Passes away: He was a former Kaduthuruthy MLA and was under treatment for kidney disease.
Pages: [1]
View full version: പി.എം.മാത്യു അന്തരിച്ചു; കടുത്തുരുത്തി മുൻ എംഎൽഎ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com