‘യുക്രെയ്ൻ പുട്ടിന്റെ വസതി ആക്രമിച്ചത് തനിക്ക് ഇഷ്ടപ്പെട്ടില്ല; വളരെ ദേഷ്യം തോന്നി, ഇതല്ല ശരിയായ സമയം’
/uploads/allimg/2025/12/3690077456984776881.jpgവാഷിങ്ടൻ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.അതു നല്ല കാര്യമല്ലെന്നും തനിക്കത് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. ‘‘പുട്ടിനിൽ നിന്ന് ഞാൻ വിവരം അറിഞ്ഞു, എനിക്ക് വളരെയധികം ദേഷ്യം തോന്നി’’ – ട്രംപ് പറഞ്ഞു.
[*] Also Read ‘യുദ്ധകാല പ്രധാനമന്ത്രി, നെതന്യാഹുവില്ലായിരുന്നെങ്കിൽ ഇസ്രയേൽ നിലനിൽക്കുമായിരുന്നില്ല’: പുകഴ്ത്തി ട്രംപ്
‘‘ഇത് വളരെ ദുഷ്ക്കരമായ സമയമാണ്. ഇതല്ല ശരിയായ സമയം. അവർ ആക്രമിക്കുന്നതു കൊണ്ട് തിരിച്ച് ആക്രമിക്കുന്നത് ഒരു കാര്യം. എന്നാൽ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതൊന്നും ചെയ്യാൻ പറ്റിയ ശരിയായ സമയമല്ല ഇത്’’ – ട്രംപ് പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തോട്, നമ്മളത് കണ്ടെത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
[*] Also Read ഗാസയിൽ സമാധാനത്തിന് ഹമാസ് ആയുധം വെടിയണം; ഇറാൻ ബാലിസ്റ്റിക് മിസൈൽ നിർമിച്ചാൽ യുഎസ് തിരിച്ചടിക്കും: ട്രംപ്
പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവിന്റെ ആരോപണം. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമാണെന്നും ലാവ്‍റോവ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടത്തിയെന്ന വാർത്തകൾ യുക്രെയ്ൻ നിഷേധിച്ചിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Ukraine drone attack on Putin\“s residence sparks international concern: Donald Trump expresses displeasure, while Ukraine denies involvement. This incident may impact ongoing peace talks between Russia and Ukraine.
Pages:
[1]