LHC0088 Publish time 2025-12-30 15:24:56

ശിവഗിരി തീർഥാടനത്തിന് തുടക്കം; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

/uploads/allimg/2025/12/5720516473860377952.jpg



വർക്കല ∙ 93–ാമത് ശിവഗിരി തീർഥാടനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. രാവിലെ 7.30ന് സ്വാമി സച്ചിദാനന്ദ ധർമപതാക ഉയർത്തി. ഗുരുദേവ ശിഷ്യൻ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്ദി, ഗുരുദേവ– മഹാത്മജി സമാഗമ ശതാബ്ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്ദി, ഗുരുദേവ– സ്വാമി ശ്രദ്ധാനന്ദജി സമാഗമ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീർഥാടനം. ഗുരുദേവന്റെ അഷ്ട സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങൾ നടത്തും.

[*] Also Read പുനലൂർ യൂണിയനിൽ ശിവഗിരി തീർഥാടന പദയാത്ര


വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷനാകും. ഉച്ചയ്ക്ക് ഒന്നിനുള്ള സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 3ന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബിഹാർ‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‍ ഉദ്ഘാടനം ചെയ്യും. 4 ന് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ‍ ശിവഗിരി മഠത്തിലെ സന്യാസിമാർ‍ നയിക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗം. 5ന് ഈശ്വരഭക്തി സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷനാകും.

∙ തീർഥാടന ഘോഷയാത്ര നാളെ

നാളെ രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര മഹാസമാധിയിൽ‍ നിന്നു പുറപ്പെടും. 9.30 ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ‍ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എൻ.വാസവൻ, എസ്എൻഡിപി ‍യോഗം ജനറൽ‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‍, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ പ്രസംഗിക്കും. 12 നുള്ള സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‍ അധ്യക്ഷനാകും. 2.30 നുള്ള സമ്മേളനം മന്ത്രി ജി.ആർ. അനിൽ‍ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ‍ എംപി അധ്യക്ഷനാവും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ‍ മുഖ്യാതിഥിയാകും. 5 ന് മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രാത്രി 12 ന് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹ പ്രാർഥനയും.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ജനുവരി 1ന് 10 മണിക്കുള്ള സമ്മേളനം ബംഗാൾ‍ ഗവർണർ‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ‍ യു.ടി. ഖാദർ‍ അധ്യക്ഷനാകും. 11 ന് ശ്രീനാരായണ പ്രസ്ഥാന സംഗമം മന്ത്രി കെ.എൻ‍.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എംപി അധ്യക്ഷനാകും. 1ന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് മന്ത്രി ടി.മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. 2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദനും തുടർന്നു സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. English Summary:
Sivagiri Pilgrimage : This year\“s pilgrimage marks several important anniversaries inaugurated by the Vice President. Key highlights include religious discourses and events at Sivagiri Mutt.
Pages: [1]
View full version: ശിവഗിരി തീർഥാടനത്തിന് തുടക്കം; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com