deltin33 Publish time 2025-12-30 17:25:04

ചെങ്ങന്നൂർ വിശാൽ വധക്കേസ്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു, അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

/uploads/allimg/2025/12/7984086755435266576.jpg



മാവേലിക്കര∙ എബിവിപി പ്രവർത്തകൻ വിശാൽ കൊലപാതക കേസിൽ 19 പ്രതികളെയും കോടതി വെറുതെവിട്ടു. അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.പി.പൂജയാണു വിധി പറഞ്ഞത്. വിധി നിരാശാജനകമെന്ന‌ും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു മുന്നിൽ 2012 ജൂലൈ 16നു രാവിലെ 10.45നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. വിശാലിനൊപ്പം സ്ഥലത്തുണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത് എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

[*] Also Read സാക്ഷിമൊഴികൾ ഒഴിച്ചു നിർത്തിയാൽ‌ തെളിവുകളില്ല; ജ്യോതിഷ് വധക്കേസിൽ 7 സിപിഎം പ്രവർത്തകരെയും വെറുതെവിട്ടു


ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചാണു പൂർത്തിയാക്കിയത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേർക്ക് എതിരെയാണു ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 55 സാക്ഷികൾ, 205 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉൾപ്പെടെ 3 ഡിവൈഎസ്പിമാർ ആണു കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.

[*] Also Read 5 പേരെ കൊലപ്പെടുത്തിയ അഫാൻ, പക ഒടുങ്ങാത്ത ചെന്താമര, നോവായി ഷഹബാസ്; 2025ൽ കേരളം കണ്ട ക്രൂരതകൾ


സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരായത്. കുത്തേറ്റ വിശാലിനെ ആദ്യം ചെങ്ങന്നൂർ ഗവ.ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണു തന്നെ കുത്തിയതെന്നു വിശാൽ സുഹൃത്തിനോടു പറഞ്ഞിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
ABVP activist Vishal murder case ends in acquittal of all accused: The Mavelikkara Additional Sessions Court delivered the verdict, disappointing the prosecution which plans to appeal. The incident occurred in 2012 when Vishal was attacked and killed near Chengannur Christian College.
Pages: [1]
View full version: ചെങ്ങന്നൂർ വിശാൽ വധക്കേസ്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു, അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com