‘എല്ലാം സഖാവ് പറഞ്ഞിട്ട്, ഞാൻ നിരപരാധി’; പത്മകുമാറിനു കൂടുതല്‍ കുരുക്കായി എന്‍.വിജയകുമാറിന്റെ മൊഴി
/uploads/allimg/2025/12/5711771129045306949.jpegതിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനു കൂടുതല്‍ കുരുക്കായി അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാറിന്റെ മൊഴി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാര്‍ എസ്‌ഐടിയോടു പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു.
[*] Also Read ഡി.മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്യുന്നു; സ്വർണക്കവർച്ചയിൽ നിർണായക നീക്കവുമായി എസ്ഐടി
ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് എസ്‌ഐടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പത്മകുമാറും, വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്‌ഐടിയുടെ അടുത്ത ലക്ഷ്യം ശങ്കർദാസിലേക്ക് എന്നാണു വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കർദാസിന്റെ നീക്കം എസ്‌ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
[*] Also Read ശബരിമല സ്വർണക്കൊള്ള: അറസ്റ്റിലായ എൻ.വിജയകുമാർ ജനുവരി 12 വരെ റിമാൻഡിൽ
പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി ദേവസ്വം മാന്വല്‍ തന്നെ തിരുത്തി എഴുതി. ഇത് ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ്. മിനിറ്റ്‌സ് തിരുത്തിയതും പുതിയ ഉത്തരവുകള്‍ എഴുതി ചേര്‍ത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പ്രസിഡന്റായിരുന്ന പത്മകുമാര്‍, അംഗങ്ങളായ എന്‍.വിജയകുമാറിനെയും കെ.പി.ശങ്കർദാസിനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. വന്‍തുക ലാഭം മോഹിച്ചും, വ്യക്തി താല്‍പര്യം ഉള്‍പ്പെടെയുള്ള നേട്ടം ലക്ഷ്യമിട്ടും നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണെന്നും വിജയകുമാറിനും ശങ്കർദാസിനും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ജാമ്യാപേക്ഷയിൽ ഏഴാം തിയതി വിധി പറയും.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
∙ഡി.മണിയെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗലിലെ വ്യവസായി ഡി.മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്‌ഐടി ചോദ്യം ചെയ്യുകയാണ്. എഡിജിപി എച്ച്.വെങ്കടേഷ് എസ്‌ഐടി ഓഫിസില്‍ എത്തിയാണു ചോദ്യം ചെയ്യൽ. ബാലമുരുകന്റെ ഭാര്യയും എസ്‌ഐടി ഓഫിസില്‍ എത്തിയിട്ടുണ്ട്. ഡിണ്ടിഗലില്‍ എത്തിയ അന്വേഷണ സംഘം ഡി.മണിയുടെ മൊഴി എടുത്തിരുന്നു.
[*] Also Read രൂപവും ഭാവവും മാറിയ രാഹുൽ, കളംപിടിക്കുമോ വിജയ്? വികസനങ്ങളിലെ നയംമാറ്റം, തദ്ദേശത്തിൽ സിപിഎമ്മിന് പാളിയതെവിടെ? ഇതാ ചർച്ചയായ രാഷ്ട്രീയ വാർത്തകൾ...
ഉണ്ണിക്കൃഷ്ണൻ പോറ്റി ഉള്‍പ്പെടെ ആരെയും അറിയില്ലെന്നും ശബരിമലയില്‍ പോയിട്ടുണ്ടെന്നുമാണ് മണി പറഞ്ഞിരുന്നത്. എന്നാല്‍ എസ്‌ഐടി ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഡി.മണി തിരുവനന്തപുരത്ത് എത്തിയതും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയതും ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. ഡി.മണി ഉള്‍പ്പെടുന്ന സംഘം പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ കടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തു വച്ചാണ് പണം കൈമാറിയതെന്നും പ്രവാസി വ്യവസായി എസ്‌ഐടിയോടു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണം പുരാവസ്തുക്കടത്തു കേന്ദ്രീകരിച്ചു പുരോഗമിക്കുന്നത്. അന്വേഷണം തുടങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും മോഷണമുതല്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിയാത്തത് എസ്‌ഐടിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. English Summary:
Devaswom Board Ex member N. Vijayakumar statement against Ex president A. Padmakumar in Sabarimala gold case: The investigation reveals potential corruption within the Travancore Devaswom Board, pointing towards coordinated efforts to manipulate regulations for personal gain.
Pages:
[1]