‘എംഎൽഎ ഓഫിസ്’ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലോ ? ശ്രീലേഖ–പ്രശാന്ത് വാക്പോരിൽ ശബരീനാഥൻ ചേർന്നത് വെറുതെയല്ല
/uploads/allimg/2025/12/7258257242435735757.jpgകോട്ടയം ∙ തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പേരിലുണ്ടായ രാഷ്ട്രീയ തർക്കത്തിൽ രാഷ്ട്രീയമുണ്ടോ ? തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തുടങ്ങിയ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീളുമോ ? ഇങ്ങനെയൊരു സംശയത്തിനു പിന്നിൽ ഏതാനും കാരണങ്ങളുണ്ട്. വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ടത് ബിജെപി നേതാവും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയാണ്. ആ തർക്കത്തിൽ വൈകാതെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.എസ്. ശബരിനാഥനും ചേർന്നു.
[*] Also Read ഇ-ബസുകളുടെ ‘ഡബിൾ ബെൽ’: കടുപ്പിച്ച് മേയർ രാജേഷ്, പരിഹസിച്ച് മന്ത്രി ശിവൻകുട്ടി; നിയന്ത്രണം ആരുടെ കൈയിൽ?
തർക്കം കേവലം എംഎൽഎ ഓഫിസിൽ നിൽക്കുമോ അതോ എംഎൽഎ സ്ഥാനത്തിലേക്ക് നീളുമോ എന്ന് സംശയം ഉയരുന്നതിന് കാരണങ്ങളുണ്ട്. ഒപ്പം അഭ്യൂഹങ്ങളും. മുൻ മേയറാണ് വി.കെ. പ്രശാന്ത് എംഎൽഎ. ആർ. ശ്രീലേഖ ബിജെപിയുടെ മേയർ സ്ഥാനാർഥിയാകുമെന്ന് തുടക്കത്തിൽ സൂചനകളുണ്ടായിരുന്നു. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായിരുന്നു ശബരിനാഥൻ. കാരണങ്ങൾ അവിടെ തീരുന്നില്ല. മുന്നു മുന്നണികൾക്കും കോർപറേഷൻ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മോഡൽ പരീക്ഷയായിരുന്നു. അങ്ങനെയെങ്കിൽ വി.കെ. പ്രശാന്തിനെതിരെ ശ്രീലേഖയും ശബരീനാഥനും മത്സരിക്കുമോ ?
[*] Also Read ‘ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി’
∙ പ്രശാന്ത്, ശ്രീലേഖ, മുരളി അല്ലെങ്കിൽ ശബരി, തർക്കം തുടരും !
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ശ്രീലേഖയുടെ അതൃപ്തി മറികടക്കാൻ ബിജെപി നേതൃത്വം അവർക്ക് മുന്നിൽ വച്ചിരിക്കുന്ന പ്രധാന നിർദേശം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. കെ.മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിച്ചില്ലെങ്കിൽ ശബരീനാഥനെയാകും മണ്ഡലത്തിലേക്ക് പ്രധാനമായും കോൺഗ്രസ് പരിഗണിക്കുക.
[*] Also Read 872 രൂപ വാടക നൽകുന്ന പ്രശാന്ത് ബാക്കി പണം എന്തു ചെയ്യും ?; ആ 25,000 രൂപ പോകുന്നത് എങ്ങോട്ടേക്ക്, അലവൻസും ഓഫിസും വന്ന വഴി
ശബരി പ്രതിനിധാനം ചെയ്യുന്ന കവടിയാറും ശ്രീലേഖ കൗൺസിലറായ ശാസ്തമംഗലവും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോർപറേഷൻ വാർഡുകളാണ്. കെ. മുരളീധരൻ ഒഴിഞ്ഞ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂർക്കാവ് എംഎൽഎ ആയ വി.കെ.പ്രശാന്ത് 2021ലെ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തിയിരുന്നു. രണ്ട് ടേം പൂർത്തിയാക്കുന്ന കടകംപള്ളി സുരേന്ദ്രൻ മാറുന്ന ഒഴിവിൽ കഴക്കൂട്ടത്തേക്ക് പ്രശാന്തിനെ പരിഗണിക്കുമെന്ന അഭ്യൂഹം സജീവമാണ്. ജന്മനാടായ കഴക്കൂട്ടത്ത് നിന്നാണ് പ്രശാന്ത് കൗൺസിലറായതും കന്നിയങ്കത്തിൽ മേയറായതും.
എന്നാൽ മണ്ഡലത്തിൽ ജനകീയൻ എന്ന ഇമേജുള്ള തന്നെ, വരുന്ന തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ പാർട്ടി പരിഗണിക്കുമെന്ന് പ്രശാന്ത് ഉറച്ചുവിശ്വസിക്കുന്നു. വട്ടിയൂർക്കാവ് സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്. ഗുരുവായൂരിൽ അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും മുരളീധരൻ തള്ളിക്കളഞ്ഞിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 വാർഡുകൾ ബിജെപി നേടി. യുഡിഎഫിന് 10 വാർഡുകൾ ലഭിച്ചു. 3 വാർഡുകളിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. English Summary:
MLA Office Row: MLA Office Controversy centers on a political dispute in Thiruvananthapuram, potentially foreshadowing the Kerala Assembly Elections. The conflict involves VK Prasanth, Sreelekha, and KS Sabarinathan, raising questions about future political ambitions in Vattiyoorkavu.
Pages:
[1]