deltin33 Publish time Half hour(s) ago

കിട്ടിയത് കൂടിപ്പോയി, 20 സീറ്റ് തിരികെ നൽകി വിബിഎ; അവസാന ദിവസം സ്ഥാനാർഥികളെ തേടി കോൺഗ്രസിന്റെ നെട്ടോട്ടം

/uploads/allimg/2025/12/9206820446705671975.jpg



മുംബൈ ∙ ബിഎംസിയിൽ ലഭിച്ച എല്ലാ സീറ്റുകളിലേക്കും മത്സരിക്കാൻ ആളില്ലാത്തതിനാൽ വിബിഎ (വഞ്ചിത് ബഹുജൻ അഘാഡി) 20 സീറ്റ് കോൺഗ്രസിനു തിരിച്ചുനൽകി. ഡോ.ബി.ആർ.അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വിബിഎ 62 സീറ്റിലും കോൺഗ്രസ് 142 സീറ്റിലും മത്സരിക്കുമെന്നായിരുന്നു ധാരണ. എന്നാൽ, അവസാനഘട്ടത്തിൽ വിബിഎ 20 സീറ്റ് തിരിച്ചുനൽകിയതു കോൺഗ്രസിനും തലവേദനയായി. മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലേക്കു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ ഇന്നലെ സ്ഥാനാർഥികളെ തേടി കോൺഗ്രസും നെട്ടോട്ടമോടി.

[*] Also Read ചരിത്രത്തിൽ ആദ്യമായി യുഡിഎഫിന് പത്തനാപുരം പഞ്ചായത്തിൽ ഭരണം; മാറ്റത്തിന്റെ മുഖമായി ഷീജ


∙ ഒറ്റയ്ക്കിറങ്ങാൻ ഷിൻഡെ വിഭാഗം

ബിജെപിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ പുണെ, ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷനുകളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന (ഷിൻഡെ) പ്രഖ്യാപിച്ചു. മേഖലയിലെ പ്രധാനശക്തിയായി വളർന്നുവരുന്നതിന്റെ അഹങ്കാരമാണു ബിജെപിക്കെന്നും ഒരുകൂട്ടം പ്രാദേശിക നേതാക്കളാണു സഖ്യത്തിനു തുരങ്കംവച്ചതെന്നും ശിവസേന മന്ത്രി സഞ്ജയ് ഷിർസാഠ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് എൻസിപി പവാർ, അജിത് വിഭാഗങ്ങൾ സഖ്യമായാണു പുണെയിൽ മത്സരിക്കുന്നത്.

[*] Also Read 13 വോട്ടുകൾക്ക് സിപിഎമ്മിനെ അട്ടിമറിച്ചു; പെരളശ്ശേരി പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു ഇനി ഓർമ


ബിഎംസിയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നതെങ്കിലും കോൺഗ്രസും ശിവസേനയും (ഉദ്ധവ്) സഖ്യമായാണു പുണെയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
VBA Returns 20 Seats to Congress: BMC Elections witness VBA returning 20 seats to Congress due to candidate shortage. The Congress party is now scrambling to find candidates, while the Shinde faction will contest alone in Pune and Chhatrapati Sambhajinagar after seat-sharing talks with BJP failed.
Pages: [1]
View full version: കിട്ടിയത് കൂടിപ്പോയി, 20 സീറ്റ് തിരികെ നൽകി വിബിഎ; അവസാന ദിവസം സ്ഥാനാർഥികളെ തേടി കോൺഗ്രസിന്റെ നെട്ടോട്ടം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com