cy520520 Publish time 1 hour(s) ago

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്കു പരുക്കേറ്റു

/uploads/allimg/2025/12/3226371473522459307.jpg



ഗോപേശ്വർ ∙ ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു. വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുമായി പോയ ട്രെയിനാണ് പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

[*] Also Read കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു


പരുക്കേറ്റ 60 പേരിൽ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. അപകടത്തിൽപ്പെട്ട രണ്ടു ട്രെയിനുകളും വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലിക്കായി കൊണ്ടുവന്നതാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്. English Summary:
Uttarakhand tunnel scare: 2 trains collide in Vishnugad-Pipalkoti hydroelectric project, 60 injured
Pages: [1]
View full version: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്കു പരുക്കേറ്റു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com