deltin33 Publish time Half hour(s) ago

‘അവർ ചതിയൻ ചന്തുമാർ, എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നു’: മൈക്ക് തട്ടിമാറ്റി, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി

/uploads/allimg/2025/12/2957445568387173761.jpg



വർക്കല ∙ മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം ഉയർന്നതോടെ മാധ്യമപ്രവർത്തകനു നേരെ വെള്ളാപ്പളളി നടേശൻ തട്ടിക്കയറി. ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’ എന്നു പറഞ്ഞ് മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുപോകുകയായിരുന്നു.

[*] Also Read ശിവഗിരി തീർഥാടനം കേരളത്തിനു നിത്യപ്രചോദനം; കേരള സർക്കാർ മുന്നോട്ടുപോകുന്നതു ഗുരുവിന്റെ പാതയിലൂടെ: മുഖ്യമന്ത്രി


താങ്കൾ വർഗീയവാദിയാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മലബാർ മേഖലയിലെ മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സ്ഥലം വാങ്ങാൻ പറ്റാത്തതു കൊണ്ടാണ് സർക്കാർ അനുവാദം നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കള്ളനാണെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി ഏതായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോടു ചോദിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

[*] Also Read ‘ഹലോ, വിദ്യാഭ്യാസ മന്ത്രിയല്ലേ, വെക്കേഷന് സ്കൂളിൽ ക്ലാസ് എടുക്കുന്നു’; ഏഴാം ക്ലാസുകാരന്റെ പരാതി, പരിഹരിച്ച് ശിവൻകുട്ടി


സിപിഐ ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു‌. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും പുറത്തല്ലെന്നും മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Vellapally Natesan made strong criticisms against the government. He alleged that his organization is not granted permission to start educational institutions in Malappuram, Wayanad, and Kasaragod districts.
Pages: [1]
View full version: ‘അവർ ചതിയൻ ചന്തുമാർ, എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നു’: മൈക്ക് തട്ടിമാറ്റി, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com