പെർഫോമൻസ് മോശം! മേൽനോട്ടക്കുറവും വീഴ്ചയും, ബവ്കോയിൽ മദ്യം വിൽപന കുറഞ്ഞതിനു ഷോപ്പ് ഇൻ ചാർജിന് നോട്ടിസ്
/uploads/allimg/2025/12/1828375484039525423.jpgകണ്ണൂർ ∙ മദ്യവിൽപന കുറഞ്ഞതിനാൽ ഷോപ്പ് ഇൻ ചാർജിന് നോട്ടിസ്. പാറക്കണ്ടി ചില്ലറ വിൽപനശാലയിലെ ഷോപ്പ് ഇൻ ചാർജ് വി. സുബീഷിനാണ് കെഎസ്ബിസി ജനറൽ മാനേജർ നോട്ടിസ് നൽകിയത്. 2023 ഫെബ്രുവരി മുതൽ 2024 ജനുവരി വരെയുള്ള വിൽപനയും 2024 ഫെബ്രുവരി മുതൽ 2025 ജനുവരി വരെയുള്ള വിൽപനയും താരതമ്യപ്പെടുത്തുമ്പോൾ 10.16 ശതമാനം കുറവുണ്ടായി. കൂടാതെ സിസിടിവി സ്ഥാപിച്ചില്ലെന്നും നോട്ടിസിൽ പറയുന്നു. നവംബറിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
[*] Also Read \“ആർക്കാണ് നന്നായി പേരിടാൻ അറിയാവുന്നത്?\“ ബ്രാൻഡിക്ക് പേരിട്ട് സമ്മാനം നേടൂ; പുതുവർഷ ഓഫറുമായി ബെവ്‌കോ
സുബീഷിന്റെ ഭാഗത്തു നിന്നും ഗുരുതരമായ മേൽനോട്ടക്കുറവും വീഴ്ചയും ചട്ടങ്ങളുടെ ലംഘനവും ഉണ്ടായെന്നും പരിശോധയിൽ കണ്ടെത്തിയെന്നും നോട്ടിസിൽ പറയുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നോട്ടിസ് നൽകിയത്. English Summary:
Decline in liquor sales, Shop in-charge at Bevco outlet given notice.: A KSBC notice for low sales was issued to the shop-in-charge of the Parakkandi outlet in Kannur after sales dropped by over 10%. The notice also cited supervisory lapses and failure to install CCTV, initiating disciplinary action against the employee.
Pages:
[1]