deltin33 Publish time Yesterday 23:57

യുവത്വം തെരുവിലിറങ്ങിയപ്പോൾ വിറച്ച ഭരണകൂടങ്ങൾ; ജെൻസീ പ്രക്ഷോഭത്തിന്റെ കൊടി പാറിയ വർഷം

/uploads/allimg/2026/01/1198537189815922284.jpg

/uploads/allimg/2026/01/6814820802115978993.jpg

/uploads/allimg/2026/01/6814820802115978993.jpg

/uploads/allimg/2026/01/6814820802115978993.jpg



2011ല്‍ തുനീസിയയില്‍ മുല്ലപ്പൂ വിപ്ലവമെന്ന പേരില്‍ തുടങ്ങി അറബ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വ്യാപകമായി പടര്‍ന്ന അറബ് വസന്തം വന്‍തോതിലുള്ള യുവജന പങ്കാളിത്തത്താല്‍ ചരിത്രം രചിച്ചിരുന്നു. അറബ് വസന്തത്തിനു ശേഷം യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രക്ഷോഭങ്ങള്‍ സജീവമായ വര്‍ഷമാണ് കടന്നുപോകുന്നത്. ഇന്നു പക്ഷേ ആ പ്രതിഷേധങ്ങളു‌ടെ പേരുമാറി. അറബ് വസന്തത്തിന്റെ കാലത്ത് കുട്ടികളായിരുന്നവരാണ് ഇന്നത്തെ യുവാക്കള്‍. ജെന്‍ സീ എന്നറിയപ്പെടുന്ന ഇവര്‍ നയിക്കുന്ന പ്രതിഷേധങ്ങള്‍ ജെന്‍ സീ പ്രക്ഷോഭങ്ങളായി. 2022ല്‍ ശ്രീലങ്കയിലും 2024ല്‍ ബംഗ്ലദേശിലും, പതിറ്റാണ്ടുകളായി ഭരിച്ചിരുന്നവരെ താഴെയിറക്കിയതില്‍നിന്ന് ആത്മവിശ്വാസമാര്‍ജിച്ച ജെന്‍ സീകള്‍ ഇക്കൊല്ലം കെനിയ, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, പെറു, മൊറോക്കോ, മഡഗാസ്‌കര്‍ എന്നിങ്ങനെ ഏഴു രാജ്യങ്ങളെയാണ് മുള്‍മുനയില്‍ നിര്‍ത്തിയത്. സര്‍ക്കാരിനെ പുറത്താക്കി പാര്‍ലമെന്റ് കെട്ടിടം അടക്കം കത്തിച്ച നേപ്പാള്‍ പ്രക്ഷോഭമാണ് ഇതില്‍ എടുത്തു പറയേണ്ടത്. 2025ല്‍ രണ്ടു വട്ടമാണ് ജെന്‍ സീകള്‍ നേപ്പാളിന്റെ തെരുവുകള്‍ കീഴടക്കിയത്.

[*] Also Read ഇന്ത്യക്കാരുടെ വിദേശയാത്ര; മുന്നിലുള്ളത് ജെന്‍ സീയും മില്ലേനിയല്‍സും


∙ ഒലിയെ താഴെയിറക്കി നേപ്പാൾ യുവത, റൂട്ടോയെ വിറപ്പിച്ച് കെനിയ

ഫെയ്സ്ബുക്കും യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതോടെയാണ് നേപ്പാളില്‍ കെ.പി.ശര്‍മ ഒലിയുടെ സര്‍ക്കാരിനെതിരെ യുവാക്കള്‍ പ്രതിഷേധത്തിനിറങ്ങിയത്. എന്നാല്‍ ഇതു പിന്നീട് അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബരജീവിതം എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധമായി രാജ്യമാകെ പടരുകയായിരുന്നു. പ്രക്ഷോഭത്തിനിടെ ഇരുപതോളം യുവാക്കള്‍ കൊല്ലപ്പെട്ടതോടെ കലാപം അതിശക്തമായി. ഒടുവില്‍ വിലക്ക് പിന്‍വലിച്ച് ഒലി സര്‍ക്കാര്‍ താഴെ വീഴുന്നതിനും ലോകം സാക്ഷിയായി. /uploads/allimg/2026/01/7381656520434505516.jpgകഠ്മണ്ഡുവിൽ നേപ്പാൾ സർക്കാരിന്റെ ഭരണകേന്ദ്രങ്ങളിലൊന്നായ സിംഘാ ദർബാറിന് 2025 സെപ്റ്റംബർ 9 ന് പ്രക്ഷോഭകാരികൾ തീയിട്ടപ്പോൾ. നിലത്തു കിടക്കുന്നത് പ്രധാനമന്ത്രിയായിരുന്ന കെ.പി.ശർമ ഒലിയുടെ ചിത്രം. Photo by AP/PTI
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


കെനിയയില്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങള്‍ക്കു നികുതി വര്‍ധിപ്പിക്കാനുള്ള ധന ബില്‍ കൊണ്ടുവന്നതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. എക്സിലും ടിക് ടോക്കിലും തുടങ്ങിയ പ്രതിഷേധങ്ങള്‍ തെരുവിലേക്കു വ്യാപിച്ചു. വില്യം റൂട്ടോ സര്‍ക്കാരിന്റെ അഴിമതിക്കും സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും എതിരായി സമരം മാറി. പാര്‍ലമെന്റിലേക്ക് യുവാക്കള്‍ ഇടിച്ചുകയറുക വരെ ചെയ്തു. പ്രക്ഷോഭത്തിനിടെ 120 ലേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ധനബില്ലും പൊതു ബജറ്റ് വെട്ടിക്കുറച്ചതും പിന്‍വലിച്ചെങ്കിലും അഴിമതി, തൊഴിലില്ലായ്മ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോഴും കെനിയയില്‍ പരിഹരിക്കാനാകാതെ തുടരുന്നു. നേപ്പാളിലേതുപോലെ സര്‍ക്കാരിനെ രാജി വയ്പ്പിക്കാന്‍ കെനിയന്‍ പ്രക്ഷോഭത്തിനായിട്ടില്ല.

[*] Also Read ഓപ്പറേഷൻ സിന്ദൂർ മുതൽ എഐ കുതിപ്പ് വരെ; ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിയ വർഷം
/uploads/allimg/2026/01/7381656520434505516.jpgലേയിൽ പ്രക്ഷോഭകാരികൾ പൊലീസ് വാഹനത്തിനു തീയിട്ടപ്പോൾ. 2025 സെപ്റ്റംബർ 24 ലെ കാഴ്ച. Photo by Tsewang RIGZIN / AFP

∙ ഇന്ത്യയിലുമുണ്ടായി ചെറു മാതൃക

ഓഗസ്റ്റിലാണ് ഇന്തൊനീഷ്യ ജെന്‍സീകളുടെ ശക്തി അറിഞ്ഞത്. പാര്‍ലമെന്റംഗങ്ങളുടെ ഹൗസിങ് അലവന്‍സ് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഇന്തൊനീഷ്യയുടെ ശരാശരി വേതനത്തിന്റെ 10 ഇരട്ടിയാണ് പാര്‍ലമെന്റംഗങ്ങള്‍ക്ക് അലവന്‍സായി നല്‍കാന്‍ തീരുമാനിച്ചത്. അര്‍ധ സൈനിക വിഭാഗത്തിന്റെ വാഹനമിടിച്ച് ഡെലിവറി വാന്‍ ഡ്രൈവർ കൊല്ലപ്പെട്ടതോടെ പ്രതിഷേധം ജക്കാര്‍ത്തയില്‍ അക്രമാസക്തമായി. വിദ്യാര്‍ഥി യൂണിയനുകളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരം പിന്നീട് രാജ്യം ഏറ്റെടുക്കുകയായിരുന്നു. ഫിലിപ്പീന്‍സില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പെറുവില്‍ അഴിമതിക്കും വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെയും മൊറോക്കോയില്‍ പൊതുപണത്തിന്റെ സിംഹഭാഗവും 2030ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി ചെലവഴിക്കുന്നതിനുമെതിരെയും ജെന്‍സീ പ്രക്ഷോഭങ്ങള്‍ നടത്തി./uploads/allimg/2026/01/7381656520434505516.jpgമഡഗാസ്കറിൽ പ്രസിഡന്റ് ആൻഡ്രി രജൗലിനയുടെ രാജി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ദൃശ്യം. 2025 ഒക്ടോബർ 9 ലെ ചിത്രം. Photo by Luis TATO / AFP

ജലം, വൈദ്യുതി എന്നിവയുടെ ക്ഷാമമാണ് മഡഗാസ്‌കറിലെ പ്രക്ഷോഭങ്ങള്‍ക്കു കാരണമായത്. പ്രക്ഷോഭകരെ വെടിവയ്ക്കാനുള്ള ഉത്തരവ് പാലിക്കാതെ സൈന്യവും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രസിഡന്റ് ആൻഡ്രി രജൗലിന രാജ്യംവിട്ട് പലായനം ചെയ്തു. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നു. സെപ്റ്റംബറില്‍ ഇന്ത്യയിലെ ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭത്തിന്റേതെന്നു പറയാവുന്ന ലക്ഷണങ്ങള്‍ കണ്ടെങ്കിലും വളരെപ്പെട്ടെന്ന് അത് ശമിപ്പിക്കാനായി. രാഷ്ട്രീയകക്ഷികൾ ധാരാളമുള്ള ഇന്ത്യയിലെ യുവാക്കളെ ഒന്നിപ്പിച്ചു നിര്‍ത്തി ഭരണകൂടത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്ന ഘടകമൊന്നും ഇവിടെ ഇല്ലെന്നുള്ളതിനാല്‍ മറ്റു രാജ്യങ്ങളിലേതുപോലെ ജെന്‍സീ പ്രക്ഷോഭം ഇന്ത്യയില്‍ സമീപകാലത്ത് വിജയം നേടാന്‍ സാധ്യതയില്ലെന്ന് ഉറപ്പിക്കാം.

[*] Also Read ചാരമായ നഗരങ്ങൾ, നിശ്ശബ്ദമായ കരച്ചിലുകൾ; രണ്ട് യുദ്ധങ്ങൾ, ഒരേ കണ്ണീർ: ഗാസയും യുക്രെയ്‌നും


വ്യത്യസ്ത കാരണങ്ങളാണ് പ്രക്ഷോഭങ്ങള്‍ക്കു തിരി കൊളുത്തിയതെങ്കിലും അവ വികാസം പ്രാപിച്ചപ്പോള്‍ എല്ലായിടത്തും കാരണങ്ങള്‍ ഏറക്കുറെ സമാനമായി. തൊഴിലില്ലായ്മ, അഴിമതി, സമ്പദ് വ്യവസ്ഥ എന്നിവയിലേക്കാണ് സമരക്കാരുടെ ശ്രദ്ധ തിരിഞ്ഞത്. പലതും ജനാധിപത്യ രാജ്യങ്ങളായിരുന്നെങ്കിലും ഏറെനാളായി ഭരണത്തിലിരുന്ന് ഏകാധിപത്യത്തിന്റെ സ്വഭാവത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സര്‍ക്കാരുകളെയാണ് ജെന്‍സീകള്‍ വലിച്ചു താഴെയിട്ടത്. ഭരണത്തലപ്പത്തുള്ളവരിൽ മാറ്റം കൊണ്ടുവരാനും സമരത്തിലേക്ക് നയിച്ച, പെട്ടെന്നുണ്ടായ പ്രകോപനങ്ങൾക്ക് പരിഹാരം കാണാനുമായെങ്കിലും തൊഴിലില്ലായ്മ, അഴിമതി, തുല്യ അവസരം തുടങ്ങി യുവാക്കൾ ആവശ്യപ്പെടുന്ന ആന്ത്യന്തികമായ മാറ്റത്തിലേക്കെത്താൻ ഒരു രാജ്യത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജെൻസീ സമരങ്ങളുടെ തുടർച്ച വരും വർഷങ്ങളിലും പ്രതീക്ഷിക്കാം. കഴിഞ്ഞ കൊല്ലം രണ്ടു തവണ നേപ്പാളിൽ അരങ്ങേറിയ ജെൻസീ പ്രക്ഷോഭം ഇതിനു തെളിവാണ്. സമൂഹമാധ്യമങ്ങളിൽ രൂപംകൊണ്ട്, പിന്നീട് തെരുവിലേക്കു പടരുന്ന പ്രക്ഷോഭങ്ങളെ ഭരണകൂടങ്ങൾ കരുതിയിരിക്കുക തന്നെ വേണം. English Summary:
Reflections 2025: Young people took to the streets in protest against governments in many countries around the world last year. Gen Z–led protests erupted in countries such as Kenya, Indonesia, the Philippines, Nepal, Peru, Morocco, and Madagascar. In Nepal, the movement succeeded in toppling the government. Though triggered by different issues, the protests gradually evolved into broader movements against unemployment, corruption, economic hardship, and governance failures.
Pages: [1]
View full version: യുവത്വം തെരുവിലിറങ്ങിയപ്പോൾ വിറച്ച ഭരണകൂടങ്ങൾ; ജെൻസീ പ്രക്ഷോഭത്തിന്റെ കൊടി പാറിയ വർഷം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com