കിരിബാത്തിയിൽ പുതുവർഷം പിറന്നു; പൊലീസ് തലപ്പത്ത് അഴിച്ചുപണി – പ്രധാന വാർത്തകൾ
/uploads/allimg/2026/01/6805033857911161017.jpgപസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ പുതുവർഷം പിറന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ലോക ജനത പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൊലീസ് തലപ്പത്ത് അഴിച്ചുപണിയും വാര്‍ത്തകളിൽ പ്രാധാന്യം നേടി. ശബരിമല സ്വർണക്കവർച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യാൻ നീങ്ങുന്നതും ഓപ്പറേഷൻ സിന്ദൂറിലുണ്ടായതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026ലും സായുധ സംഘർഷം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും പ്രധാന വാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാന വാര്‍ത്തകൾ.
പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്.
പാതിരാവിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷി നിർത്തി 2 പാപ്പാഞ്ഞിമാർ തീയിലമരുമ്പോൾ ഫോർട്ട് കൊച്ചിയെ വലയം ചെയ്തുണ്ടാവുക 1200 പൊലീസുകാർ. മൂന്നു ലക്ഷത്തോളം പേർ പുതുവത്സരാഘോഷത്തിന് ഇന്നു രാത്രി ഫോർട്ട് കൊച്ചി മേഖലയിൽ എത്തുമെന്നാണ് കണക്ക്.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണു മാറ്റം.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി.
ഓപ്പറേഷൻ സിന്ദൂറിലുണ്ടായതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026ലും സായുധ സംഘർഷം ഉണ്ടായേക്കാമെന്ന് യുഎസ് തിങ്ക് ടാങ്ക് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഇരുപക്ഷത്തുമുള്ള സൈനിക തയാറെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇക്കാര്യമുള്ളത്.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം@GencUfukMedya എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Today\“s Recap: 31-12-2025
Pages:
[1]