deltin33 Publish time Yesterday 23:57

ഉഡുപ്പി - കരിന്തളം 400 കെ.വി. ലൈന്‍ പദ്ധതി; ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ്

/uploads/allimg/2026/01/7595884511596509939.jpg



കണ്ണൂർ∙ വടക്കൻ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഉഡുപ്പി - കരിന്തളം 400 കെ.വി. ലൈന്‍ അന്തർ സംസ്ഥാന പദ്ധതിയുടെ ഭാഗമായി ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്. നിലവിൽ 1995 ൽ നിർമിച്ച അരീക്കോട് നിന്നുള്ള രണ്ട് 220 കെ.വി. ഫീഡറുകളെയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിലെ തകരാറുകൾ വടക്കൻ കേരളത്തെ ഇരുട്ടിലാക്കുന്ന അവസ്ഥയ്ക്കു പുതിയ പദ്ധതി വരുന്നതോടെ ശാശ്വത പരിഹാരമാകും.

[*] Also Read അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി; എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി


കാസർകോട്, കണ്ണൂർ ജില്ലകളിലെ വൈദ്യുതി പ്രസരണ രംഗത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതി, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം വൈകുകയായിരുന്നു.പദ്ധതിയുടെ പ്രധാന കേന്ദ്രമായ കരിന്തളത്ത് സർക്കാർ പാട്ടത്തിന് നൽകിയ 12 ഏക്കർ ഭൂമിയിൽ അത്യാധുനികമായ 400/220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ (GIS) നിർമാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് (REC Transmission Project Company Limited) വഴി സ്റ്റെർലൈറ്റ് പവര്‍ കമ്പനിയാണ് ഈ അന്തർ സംസ്ഥാന പദ്ധതി നടപ്പിലാക്കുന്നത്. ഉടുപ്പി മുതൽ കരിന്തളം വരെ ഏകദേശം 116 കി.മീ. നീളത്തിൽ നിർമിക്കുന്ന ഈ ലൈനിൽ 47 കി.മീ. കേരളത്തിലൂടെയാണ് കടന്നുപോകുന്നത്.

[*] Also Read 4200 പൊലീസുകാർ, ബസ് 5 മണി വരെ; പുലരും വരെ മെട്രോയും വാ‌ട്ടർ മെട്രോയും: ഒരുങ്ങിക്കഴിഞ്ഞു കൊച്ചി


ഇതിന് പുറമെ, ഉത്തര മലബാർ മേഖലയിൽ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കുന്ന 125 കി.മീ. ദൈർഘ്യമുള്ള കാസർഗോഡ് - വയനാട് 400 കെ.വി. ലൈൻ കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 800 മെഗാവാട്ടിന്റെ വർധനവുണ്ടാകും. ഇത് മൈസൂർ - അരീക്കോട് അന്തർ സംസ്ഥാന ലൈനുമായി ബന്ധിപ്പിക്കാനും സാധിക്കും.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


ഭൂവുടമകളുടെ എതിർപ്പ് കാരണം മന്ദഗതിയിലായിരുന്ന ഉടുപ്പി - കരിന്തളം ലൈൻ പ്രവൃത്തികള്‍ പുതിയ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുന്നതോടെ വേഗത്തിലാകും. ഈ പദ്ധതിയുടെ ഗുണഫലങ്ങൾ കാസർകോട് ജില്ലയിലെ മൈലാട്ടി, അമ്പലത്തറ സോളാർ പാർക്ക്, വിദ്യാനഗർ എന്നിവിടങ്ങളിലെയും കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെയും സബ്സ്റ്റേഷനുകൾക്ക് നേരിട്ട് ലഭിക്കും. വടക്കൻ കേരളത്തിലെ വ്യവസായ - കാർഷിക പുരോഗതിക്കും വൈദ്യുതി വാഹനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും. English Summary:
Kerala Approves Compensation for Land Acquisition in Udupi-Karintalam Power Project: The Kerala cabinet has approved a special compensation package for landowners affected by the Udupi–Karinthalam 400 kV interstate transmission line, aimed at resolving North Malabar’s power crisis. The full cost of the package will be borne by Sterlite Power’s special purpose vehicle, UKTL, to expedite land acquisition and project execution. Once completed, the project will ensure stable power supply to Kannur and Kasaragod districts and significantly boost Kerala’s electricity import capacity.
Pages: [1]
View full version: ഉഡുപ്പി - കരിന്തളം 400 കെ.വി. ലൈന്‍ പദ്ധതി; ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com