LHC0088 Publish time Yesterday 23:57

‘മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിന്റെ പരുക്ക് ഭേദമായിട്ടില്ല’: 2 കോടി നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടിസ്

/uploads/allimg/2026/01/6907762342876970980.jpg



കൊച്ചി∙ കലൂർ ജവ‌ഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നു വീണ് പരുക്കേറ്റ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ അയച്ച വക്കീൽ നോട്ടിസിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) യെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വക്കീൽ നോട്ടിസ്. തനിക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ജിസിഡിഎ മിനിറ്റ്സിൽ വരെ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടിസിൽ പറയുന്നു. നഷ്ടപരിഹാരം നൽകിയി‌ല്ലെങ്കിൽ നിയമവഴി തേടുമെന്നും അഭിഭാഷകനായ പോൾ ജേക്കബ് വഴി അയച്ച വക്കീൽ നോട്ടിസിൽ പറയുന്നു.

[*] Also Read ശിവഗിരി തീർഥാടനം കേരളത്തിനു നിത്യപ്രചോദനം; കേരള സർക്കാർ മുന്നോട്ടുപോകുന്നതു ഗുരുവിന്റെ പാതയിലൂടെ: മുഖ്യമന്ത്രി


ഒക്ടോബർ 29ന് നടന്ന ജിസിഡിഎ യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെയുള്ള നടപടി കാര്യവും ഉന്നയിച്ചിരുന്നു. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. നഷ്ടപരിഹാരം നല്‍കാതിരിക്കാൻ മിനിറ്റ്സിൽ മനഃപൂർവം കൃത്രിമത്വം നടത്തി എന്നാണ് ആരോപണം.

[*] Also Read ‘പിണറായിയുടെ ഏകാധിപത്യ ശൈലി തിരുത്തണം; ഇല്ലെങ്കില്‍ മാറി നിൽക്കുക’: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം


‘‘നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പല ന്യായങ്ങളാണ് ജിസിഡിഎ പറയുന്നത്. സംഘാടകരായ മൃദംഗവിഷന് തങ്ങൾ നോട്ടിസ് അയച്ചിരുന്നു എന്നും എന്നാൽ അവർ അത് കൈപ്പറ്റിയില്ല എന്നുമാണ് ജിസിഡിഎ പറഞ്ഞത്. വിലാസം പോലും ഇല്ലാത്ത ആളുകള്‍ക്കാണ് ഇവർ പരിപാടി നടത്താൻ സ്റ്റേഡിയം വിട്ടു കൊടുത്തത്. എന്റെ കണ്ണിനേറ്റ പരുക്ക് ഇപ്പോഴും പൂർണമായും ഭേദമായിട്ടില്ല. സുരക്ഷ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്. കാര്യങ്ങൾ അത്രത്തോളം നിസാരവത്ക്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് വക്കീൽ നോട്ടിസ് അയച്ചത്’’– ഉമ തോമസ് പറഞ്ഞു.   
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


കഴിഞ്ഞ വർഷം ഡിസംബർ 29ന് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസിന് ഗാലറിയുടെ മുകളിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റിരുന്നു. ഗിന്നസ് റിക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎൽഎ മുഖ്യാതിഥിയായി ഗാലറിയിൽ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയിൽ എത്തിയത്. വേദിയിൽ കസേരകൾക്കു മുന്നിലുണ്ടായിരുന്ന ചെറിയ വഴിയിലൂടെ നടക്കവേ എംഎല്‍എ കാലു തെറ്റി താഴേക്കു പതിക്കുകയായിരുന്നു.

[*] Also Read ഡോക്ടറുടെ പാസ് തുമ്പായി; കാണാതായ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്


മൃദംഗ വിഷൻ ആൻഡ് ഓസ്‌കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷം രൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്. 12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തിൽ പരിപാടി അനുവദിച്ചതെന്ന് നോട്ടിസിൽ ആരോപിക്കുന്നു. ഗാലറിയുടെ മുകളിൽ താത്കാലികമായി തയാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു ഇത്. ഇതിന് കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെന്റീമീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ചു ഉമ തോമസ് താഴേക്കുവീണത് എന്ന് വക്കീൽ നോട്ടിസിൽ പറയുന്നു.



ഇത്രയും ആളുകൂടുന്ന പരിപാടിയായിട്ടും ഒരു സ്ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല. 10 മിനിറ്റ് എടുത്തു അപകടത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കാൻ. ഒൻപതു ദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്തു സ്വതന്ത്രമായി നടക്കാൻ. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ് എന്നും നോട്ടീസിൽ പറയുന്നു.

[*] Also Read അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി; എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി


സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനു വേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങൾക്കേ നൽകാവു. അരലക്ഷത്തോളം ആളുകൾ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച്‌ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ. ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്കടക്കം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കിയതും. അതിനാൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെടുന്നു. English Summary:
MLA Uma Thomas Seeks Compensation After kalloor Stadium accident: Thrikkakara MLA Uma Thomas has issued a legal notice seeking ₹2 crore in compensation for injuries she suffered after falling from a gallery at Kochi’s Jawaharlal Nehru Stadium, alleging serious safety lapses by the Greater Cochin Development Authority (GCDA). The notice accuses GCDA of manipulating meeting minutes to avoid liability and of permitting the event without proper safety measures or verifying the organizers. She has warned of legal action if compensation is not paid.
Pages: [1]
View full version: ‘മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിന്റെ പരുക്ക് ഭേദമായിട്ടില്ല’: 2 കോടി നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടിസ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com