deltin33 Publish time Yesterday 23:57

മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം; നൂറിൽ അധികം പേർ ചികിത്സയിൽ

/uploads/allimg/2026/01/2966641013393549470.jpg



ഇൻഡോർ∙ മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം. ഇൻഡോറിലെ ഭഗീരഥപുരയിലാണു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭഗീരഥപുരയിൽ 1100-ൽ അധികം പേർ രോഗബാധിതരായിരുന്നു. ഇതിൽ 111 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജലം ഉപയോഗിച്ച് രോഗികളായ ഏഴുപേർ ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചു. ‘‘ഒരു തെറ്റുപറ്റിയതായി തോന്നുന്നു. എല്ലാവരും ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്നെന്ന് ഉറപ്പാക്കുന്നതാണ്, ആ വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്നതിനെക്കാൾ നല്ലത്.കുറ്റക്കാരെ ആരെയും വെറുതെവിടില്ല’’ – മന്ത്രി കൈലാഷ് വിജയ്‍വർഗീയ പറഞ്ഞു.

[*] Also Read പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി


4 ആംബുലൻസുകളും മെ‍ഡിക്കൽ സംഘങ്ങളെയും ഭഗീരഥപുരയിൽ വിന്യസിച്ചിട്ടുണ്ട്. എല്ലാ രോഗികളുടെയും ചികിത്സാധനം സർക്കാർ വഹിക്കുമെന്ന് ഭഗീരഥപുരയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോർച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ദിലീപ് കുമാർ യാദവ് പറഞ്ഞു. ഇതിനു മുകളിലായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ഈ ചോർച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം. English Summary:
Seven deaths due to drinking contaminated water in Indore: Seven people have died in Indore, Madhya Pradesh, after consuming contaminated drinking water in the Bhagirathpura area. More than 1,100 residents fell ill in the past week, with over 100 hospitalized, reportedly due to a leak in a main water supply pipeline that may have led to contamination. Authorities have deployed medical teams and ambulances, assured free treatment, and promised action against those responsible.
Pages: [1]
View full version: മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം; നൂറിൽ അധികം പേർ ചികിത്സയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com