വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്
/uploads/allimg/2026/01/3361969387230189075.jpgതിരുവനന്തപുരം∙ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 51,000 രൂപ പിഴയും ശിക്ഷ. പട്ടം മെഡിക്കല്‍ കോളജ് ഈന്തിവിള ലൈനില്‍ പുതുവല്‍ വീട്ടില്‍ അരുണ്‍ദേവാണു പ്രതി. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി എം.പി. ഷിബു ആണു ശിക്ഷ വിധിച്ചത്.
[*] Also Read ഓടുന്ന വാഹനത്തിൽ യുവതിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു, 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തിൽ മുറിവ്
2017 ഫെബ്രുവരി 23ന് പ്രതി മതില്‍ ചാടി വീട്ടിനകത്തു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണുണ്ടായത്. സംഭവസമയം വീട്ടില്‍ ആരുമില്ലായിരുന്നു. കളിക്കാന്‍ പോയിരുന്ന മക്കള്‍ തിരിച്ചുവന്നപ്പോള്‍ അമ്മയുടെ നിലവിളി കേട്ട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
[*] Also Read ‘നിന്റെ തല ഞാൻ വെട്ടും’: കൗമാരക്കാരനെ കൊടുവാൾ കൊണ്ട് വെട്ടി, റീലാക്കി പ്രദർശനം
എല്ലാവരും ഓടി എത്തിയതോടെ പ്രതി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് അരുണ്‍ദേവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയും കുടുംബവും യാത്ര പോയപ്പോള്‍ ഡ്രൈവറായി എത്തിയ അരുണ്‍ദേവ് പിന്നീട് യുവതിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് ഭര്‍ത്താവും സഹോദരനും അരുണുമായി സംസാരിച്ച് വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജെ.കെ.അജിത്പ്രസാദ് ഹാജരായി.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Man sentenced 12 years imprisonment for Rape Attempt in Thiruvananthapuram:A Thiruvananthapuram court sentenced a man to 12 years of rigorous imprisonment and fined him ₹51,000 for attempting to rape a woman after trespassing into her home. The incident occurred in February 2017, when the accused, Arun Dev, entered the house by scaling a wall while the woman was alone. The court found that the accused had earlier harassed the victim and carried out the attack despite prior warnings.
Pages:
[1]